Video

വിവാദ പത്ര പരസ്യത്തിന് പിന്നിൽ എം.ബി.രാജേഷ് : വി.ഡി.സതീശൻ

സന്ദീപ് വാര്യർക്കെതിരായി സിപിഎം നൽകിയ പത്രപരസത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കണം എന്ന ദുരുദ്ദേശത്തോടെയാണ് പരസ്യം നൽകിയതെന്നാണ് വിമർശനം. ഇതിനുപിന്നിൽ മന്ത്രി എം.ബി.രാജേഷ് ആണെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലയുള്ള എം.ബി.രാജേഷ് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തം. സിപിഐ-ഓ ഇലക്ഷൻ കമ്മിറ്റിയോ ഈ പരസ്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല. സിപിഎമ്മിന്റെ ഈ വർഗീയ പരസ്യം കേരളത്തിലെ മതേതര മനസ്സിനെ മുറിവേൽപ്പിച്ചു. ഹീനമായ തരത്തിൽ വർഗീയത പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎം ലക്ഷ്യമിട്ടത്. ഈ പരസ്യം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

Latest News