Thiruvananthapuram

സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ മിറ്റിംഗ് നടന്നു: എം ആര്‍ നാരായണന്‍ (പ്രസിഡന്റ്),പ്രസാദ് മാഞ്ഞാലി (സെക്രട്ടറി ജനറല്‍)

തെക്കന്‍ കേരളത്തിലെ സ്റ്റാര്‍ വിഭാഗം ഹോട്ടലുകളുടെ സംഘടനയായ സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം (എസ് കെ എച്ച്
എഫ്) ന്റെ മുപ്പത്തിയഞ്ചാമത് വാര്‍ഷിക ജനറല്‍ മിറ്റിംഗ് കോവളം ലീലാഹോട്ടലില്‍ നടന്നു. പ്രസിഡന്റ് സുധീഷ് കുമാറിന്റെ അധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. എം ആര്‍ നാരായണന്‍ (പ്രസിഡന്റ്) ആര്‍ ശിശുപാലന്‍ (വൈസ് പ്രസിഡന്റ്) പ്രസാദ് മാഞ്ഞാലി (സെക്രട്ടറി ജനറല്‍) സിജി നായര്‍ (ജോയിന്റ് സെക്രട്ടറി) സുരേഷ് എം പിള്ള(ഫിനാന്‍ഷ്യല്‍ സെക്രട്ടറി).

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ടുറിസത്തെ വ്യവസായമായി അംഗീകരിക്കണമെന്നും മറ്റു
വ്യവസായങ്ങള്‍ക്ക് ലഭിച്ചു വരുന്ന എല്ലാവിധ ആനുകുല്യങ്ങളും, പ്രോല്‍സാഹനവും ടുറിസം അനുബന്ധ വ്യവസായങ്ങള്‍ക്കും
ലഭ്യമാക്കണമെന്ന് എസ് കെ എച്ച് എഫ് പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. എം മനോജ് ബാബു സ്വാഗതവും, സിജി നായര്‍ നന്ദിയും പറഞ്ഞു.

CONTENT HIGHLIGHTS; Annual General Meeting of South Kerala Hoteliers Forum held: MR Narayanan (President), Prasad Manjali (Secretary General)

Latest News