Recipe

സാധാരണ ഓംലറ്റ് മാറി നിൽക്കും; ഇത് ഹെൽത്തി ടേസ്റ്റി ഓംലറ്റ് തയ്യാറാക്കാം

വ്യത്യസ്തമായി മുരിങ്ങ ഇല കൊണ്ട് ഓംലറ്റ് ഉണ്ടാക്കിയാലോ? എങ്ങനെ മുരിങ്ങയില ഓംലറ്റ് ഉണ്ടാക്കാമെന്ന് നോക്കാം…

മുരിങ്ങയില മുട്ട ഓംലറ്റ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ :

മുട്ട – 3
മുരിങ്ങയില – ഒരു കപ്പ്
സവാള– 1/2
ഇഞ്ചി–1 ടേബിൾസ്പൂൺ
പച്ചമുളക് – 2
ഉപ്പ്
ഉണക്ക മുളക് ചതച്ചത്– എരിവ് അനുസരിച്ച്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പ് ഇട്ട് 5 മിനിട്ട് ബീറ്റു ചെയ്യുക. മുരിങ്ങ ഇല ചേർത്ത് യോജിപ്പിക്കുക അതിലേക്ക് ചെറുതായി അരിഞ്ഞ സാവാള ഇഞ്ചി പച്ചമുളക് ചേർത്ത് നന്നായി ഇളക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ മുട്ടക്കൂട്ട് ഒഴിക്കുക. പകുതി വേവാകുമ്പോൾ ക്രഷ്ഡ് ചില്ലി വിതറുക. അൽപം സവാളയും ചേർത്ത് വെന്താൽ ചൂടോടെ കഴിക്കാം.