നിരന്തരമായി ലഹരികേസില്‍ ഉള്‍പ്പെട്ട യുവാവിനെ പൊലീസ് കരുതല്‍ തടങ്കലിലടച്ചു. മലപ്പുറം തിരൂര്‍ പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29)നെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചത്. 1988-ലെ മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും അനധികൃത കടത്ത് തടയല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് നടപടി. വയനാട് പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം ജില്ല നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍. തുടര്‍ച്ചയായി ലഹരി കേസുകളില്‍ ഉള്‍പ്പെടുന്നവരെ എന്‍.ഡി.പി.എസ് നിയമം മൂലം തളക്കാനാണ് പൊലിസിന്റെ നീക്കം. 2023 മെയ് ഏഴിന് മേപ്പാടിയില്‍ 19.79 ഗ്രാം എം.ഡി.എം.എയുമായി മേപ്പാടി പൊലീസ് മുഹമ്മദ് റാഷിദിനെ പിടികൂടിയിരുന്നു. തൃക്കൈപ്പറ്റ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പോക്കറ്റില്‍ നിന്നും എം.ഡി.എം.എ കണ്ടെടുക്കുന്നത്.