Celebrities

‘മഞ്ജു ചെയ്യേണ്ട കഥാപാത്രം, ഡേറ്റ് പ്രശ്നമായി; പിന്നീടാണ് ​ഹേറ്റേഴ്സ് വന്നത്’ | manju warrier

റിമി ടോമിയുടെ കുടുംബത്തെ പ്രത്യേകം പരിചയപ്പെ‌ടുത്തേണ്ട കാര്യമില്ല. വർഷങ്ങളായി ലൈം ലൈറ്റിൽ കാണുന്ന റിമി ടോമിക്ക് ശക്തിയായി എന്നും കുടുംബം ഒപ്പമുണ്ട്. അടുത്തിടെയായി റിമിയുടെ അമ്മ റാണി ടോമി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. ഇൻസ്റ്റ​ഗ്രാം റീലുകളിലും യൂട്യൂബ് വീഡിയോകളിലും റിമിയുടെ അമ്മയെ കാണാറുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം റിമിക്ക് ആശ്വാസമായി ഒപ്പം നിന്നത് അമ്മ റാണിയും സഹോദരങ്ങളായ റിങ്കു ടോമിയും റിനു ടോമിയുമാണ്.

ഇതുവരെയുള്ള സെലിബ്രിറ്റി ലൈഫിനിടയിൽ റിമി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ മിക്കതും ​കാമിയോ റോളുകളാണ്. ഒരേയൊരു സിനിമയിൽ മാത്രമെ നായിക വേഷം ചെയ്തിട്ടുള്ളു. അത് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ജയറാം സിനിമ തിങ്കൾ മുതൽ വെള്ളി വരെയിലാണ്. എന്നാൽ സിനിമയിൽ അഭിനയിച്ചശേഷം റിമിക്ക് വിമർശനമാണ് ഏറെയും ലഭിച്ചത്.

അഭിനയവും നായിക വേഷവും റിമിക്ക് പറ്റിയ പണിയല്ലെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ സംവിധായകൻ തന്നെ സിനിമയിലേക്ക് റിമിയെ എന്തുകൊണ്ട് തെരഞ്ഞെടുത്ത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യ മലയാള സിനിമയുടെ പിന്നാമ്പുറ കഥകൾ കണ്ണൻ താമരക്കുളം വെളിപ്പെടുത്തിയത്.

തിയേറ്ററിൽ സിനിമ വിജയമായിരുന്നുവെന്നും കലക്ഷൻ കിട്ടിയെന്നും സംവിധായകൻ പറഞ്ഞു. പെട്ടന്നുണ്ടായ പ്രോജക്ടാണ് തിങ്കൾ മുതൽ വെള്ളി വരെ. ആന്റോ ജോസഫാണ് ആ സിനിമ നിർമ്മിച്ചത്. നേരത്തെ തന്നെ തിങ്കൾ മുതൽ വെള്ളി എന്നൊരു പേര് ഞാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് സീരിയലുമായി ബന്ധപ്പെട്ട് ഒരു സിനിമ ചെയ്യാൻ ആന്റോ സാർ പറഞ്ഞു.

കഥ ഓക്കെയാണെങ്കിൽ ജയറാമേട്ടൻ ഡേറ്റ് തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മൂന്ന്, നാല് ദിവസം കൊണ്ട് ഞാനും റൈറ്റർ ദിനേശ് പള്ളത്തും ചേർന്ന് സീരിയൽ രം​ഗത്തെ സംഭവങ്ങളൊക്കെ വെച്ച് ഒരു കഥയുണ്ടാക്കി. കഥ പിന്നീട് ജയറാമേട്ടനോട് പറഞ്ഞു. ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമായതുകൊണ്ട് അദ്ദേഹത്തിനും അത് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് മലയാളത്തിൽ ഞാൻ എന്റെ ആദ്യത്തെ സിനിമ ചെയ്യുന്നത്.

റിമി ടോമിയെപ്പോലൊരാളെയാണ് ആലോചിച്ചിരുന്നത്. കാരണം റിമിയെപ്പോലെ പൊട്ടിത്തെറിച്ച് നടക്കുന്നയാളാണ് സിനിമയിലെ ആ കഥാപാത്രം. റിമിയെപ്പോലെ എപ്പോൾ എന്ത് പറയുമെന്ന് അറിയില്ല. ആദ്യം നായികയായി സിനിമയിലേക്ക് തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയായിരുന്നു. കഥ കേട്ട് മഞ്ജുവിന് ഇഷ്ടപ്പെടുകയും കമ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അവസാന നിമിഷം ജയറാമേട്ടന്റെ ഡേറ്റും മഞ്ജുവിന്റെ ഡേറ്റും പ്രശ്നമായി.

അങ്ങനെ മഞ്ജുവിനെ നായികയായി കിട്ടിയില്ല. പറ്റിയ ആർട്ടിസ്റ്റില്ലെങ്കിൽ റിമിയുടെ പുഷ്പവല്ലിയെന്ന കഥാപാത്രം വർക്കാവില്ല. പിന്നീട് ഞാനും ആന്റോ ചേട്ടനും തമ്മിലുള്ള സംഭാഷണത്തിന് ഇടയിലാണ് റിമി ടോമിയുടെ പേര് വരുന്നതും ആന്റോ ചേട്ടൻ റിമിയെ വിളിച്ച് സംസാരിക്കുന്നതും. വലിയ വിശ്വാസമില്ലാതെയാണ് റിമി അഭിനയിക്കാൻ വന്നത്.

രണ്ട് ദിവസം അഭിനയിച്ചിട്ട് ശരിയായില്ലെങ്കിൽ പറഞ്ഞ് വിട്ടോളാനാണ് റിമി പറഞ്ഞത്. റിമിയാണ് നായികയെന്ന് അറിഞ്ഞപ്പോൾ ജയറാമേട്ടനും ഓക്കെയായിരുന്നു. സിനിമ തിയേറ്ററിൽ വിജയമായിരുന്നു. കാരണം ഇനീഷൽ കലക്ഷൻ നന്നായി ആ സിനിമയ്ക്ക് ലഭിച്ചിരുന്നു. പിന്നീടാണ് ​ഹേറ്റേഴ്സ് വന്നത്. കെപിഎസി ലളിത ചേച്ചിക്ക് ടിക്കറ്റ് കിട്ടാഞ്ഞിട്ട് ഞങ്ങളാണ് അറേഞ്ച് ചെയ്ത് കൊടുത്തത് എന്നാണ് കണ്ണൻ താമരക്കുളം പറ‍ഞ്ഞത്.

ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ സീരിയല്‍ താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരന്നിരുന്നു. നാദിര്‍ഷയാണ് ഗാനരചന നിർവഹിച്ചത്.

content highlight: casted-rimi-tomy-in-thinkal-muthal-velli-vare