കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായി കുറയ്ക്കണം എന്നുണ്ടോ എന്താണ് ഇതിന് പിന്നില്‍ ആദ്യമായി കാര്‍ബോഹൈഡ്രേറ്റിന്റെ ഗുണഫലങ്ങള്‍ നോക്കാം.
മെറ്റബോളിസം നിരക്ക് ഉയര്‍ത്തുന്നതിനാല്‍ ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
നാരുകളാല്‍ സമ്പുഷ്ടമാണ്. ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.
ബി-ഗ്രൂപ്പ് വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് കാര്‍ബോഹൈഡ്രേറ്റുകള്‍.
അപാരമായ ഊര്‍ജം നല്‍കുമെങ്കിലും, ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പലപ്പോഴും ഒരു കാരണമാകുന്നുണ്ട്.കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ചോറും റൊട്ടിയുമെല്ലാം നിറയെ കാര്‍ബോഹൈഡ്രേറ്റുകളാണ്. അവ നിയന്ത്രിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് ഉപേക്ഷിക്കുമ്പോള്‍, സ്വാഭാവികമായും ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കുറച്ച് കലോറിയാണ് ഉപയോഗിക്കുന്നത്. പോഷകങ്ങളുടെ അഭാവവും വിശപ്പ്, പഞ്ചസാര ആസക്തി, അമിതമായി ഭക്ഷണം കഴിക്കല്‍, കുറഞ്ഞ ആരോഗ്യം എന്നിവയ്ക്ക് കാരണമാക്കുന്നു.
കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതിന് പകരം ആരോഗ്യമുള്ളവ തിരഞ്ഞെടുക്കാന്‍ പോഷകാഹാര വിദഗ്ധയായ രൂപാലി ദത്ത പറയുന്നത്. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, റൂട്ട് പച്ചക്കറികള്‍ എന്നിവ നല്ല ഓപ്ഷനുകളാണ്. ഈ ഭക്ഷണങ്ങള്‍ നമുക്ക് കാര്‍ബോഹൈഡ്രേറ്റ് മാത്രമല്ല, മറ്റ് പോഷകങ്ങളും നല്‍കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.