tips

മുടിയുടെ ഉള്ള് കൂടാൻ ഇനി ഇത് രണ്ടെണ്ണം മാത്രം മതി

മുടിയുടെ ആരോഗ്യത്തെ ഏറ്റവും അധികം ബാധിക്കുന്ന താരനകറ്റി മുടിയെ കൂടുതൽ ഉറപ്പും ആരോഗ്യവും ഉള്ളതാക്കാൻ ചില വഴികൾ നോക്കാം.

കേശസംരക്ഷണത്തിൽ വില്ലനായി വരുന്ന ഒന്നാണ് താരൻ. താരനുണ്ടെങ്കിൽ അത് മറ്റ് പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.കേശസംരക്ഷണത്തിന്റെ കാര്യത്തിൽ താരനെ പൂർണമായും അകറ്റാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്. ഇതിൽ ആയുർേവദ മാർഗ്ഗങ്ങളാണ് ഏറ്റവും അധികം സഹായിക്കുന്നത്.

 

പച്ചക്കർപ്പൂരവും വെളിച്ചെണ്ണയും താരനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. അതിനായി അൽപം കർപ്പൂരം എടുത്ത് അതിൽ അൽപം വെളിച്ചെണ്ണ ഒഴിക്കുക. ഇത് ഉറങ്ങാൻ പോവുന്നതിന് മുൻപായി തലയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ഇത് തലയോട്ടിയെ തണുപ്പിക്കുന്നതോടൊപ്പം തന്നെ താരനെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പെട്ടെന്ന് തന്നെ താരനെ കളയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മാർഗ്ഗങ്ങളിൽ ഒന്നാണ് ഇത്. മാത്രമല്ല പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. ഇത് താരനെ പൂർണമായും ഇല്ലാതാക്കുന്നു. ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാവും.

 

മറ്റൊന്ന് അൽപ്പം നാരങ്ങ നീര് ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയിൽ മിക്സ് ചെയ്യുക. അരമണിക്കൂറിന് ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. രണ്ടാഴ്ച ഇത് തുടരുക. നിങ്ങൾക്ക് കൃത്യമായ ഫലം ലഭിക്കുന്നു. തൈരും നാരങ്ങ നീരും തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കുന്നത് ഇത്തരത്തിൽ താരനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്. ഇത് രണ്ടും മിക്സ് ചെയ്ത് ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക തലയോട്ടിയിൽ. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. താരനെ ഇല്ലാതാക്കാൻ നെല്ലിക്ക അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് തലയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്.