Health

മുഖത്തുണ്ടാകുന്ന ചുളിവുകള്‍ പ്രായാധിക്യം തോന്നിപ്പിയ്ക്കുന്ന ഘടകമാണ്

ചെറുപ്പത്തിലും സ്‌ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണ ശീലങ്ങള്‍, അമിതമായ സൂര്യപ്രകാശം തുടങ്ങിയ പല കാരണങ്ങളാലും ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത് സാധാരണ തന്നെയാണ്.

മുഖത്തുണ്ടാകുന്ന ചുളിവുകള്‍ പ്രായാധിക്യം തോന്നിപ്പിയ്ക്കുന്ന ഘടകമാണ്. പ്രായമാകുമ്പോള്‍ കൊളാജന്‍ കുറവ് കാരണം മുഖത്ത് ചുളിവുകള്‍ വീഴുന്നതും ചര്‍മം അയഞ്ഞുതൂങ്ങുന്നതുമെല്ലാം സാധാരണയാണ്. മുഖത്തെ ചുളിവുകള്‍ മാറാനും ചര്‍മത്തിന് ഉറപ്പ് നല്‍കാനും ചില വിദ്യകള്‍ നമുക്ക് വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാം. കറ്റാര്‍വാഴ ഉപയോഗിയ്ക്കുന്ന ഒരു ക്രീം വീട്ടില്‍ തന്നെ തയ്യാറാക്കാം. തികച്ചും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഒന്നാണിത്.ഇതിനായി വേണ്ടത് കറ്റാര്‍വാഴ, പനിനീര്, ഉരുളക്കിഴങ്ങ് എന്നിവയാണ്. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍ വാഴ ചര്‍മത്തിനു നല്‍കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തികച്ചും ശുദ്ധമായ ഒന്നാണിത്. ഇതു കൊണ്ടുതന്നെ ചര്‍മ സംരക്ഷണത്തിന് മികച്ചതും. ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ. സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്.ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഉണ്ട്.

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഉരുളക്കിഴങ്ങ് പരിസ്ഥിതി മലിനീകരണത്തിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള കേടുപാടുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. ആന്റി ഓക്സിഡൻറുകൾ നിറഞ്ഞതിനാൽചുളിവുകൾ അകറ്റുവാനും ഇത് സഹായിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയ വിറ്റാമിൻ സിചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും ചർമ്മത്തിലെ വരകളും ചുളിവുകളും കുറയ്ക്കാനും സഹായകരമാണ്. ഉരുളക്കിഴങ്ങിന്റെ സ്വാഭാവിക ബ്ലീച്ചിംഗ് ഗുണം പിഗ്മെന്റേഷൻ, കറുത്ത പാടുകൾ, മറ്റ് പാടുകൾ, എന്നിവ കുറയ്ക്കുന്നു.

Latest News