Kerala

കോഴിക്കോട് 9-ാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

എംഎംവിഎച്ച്എസ് പരപ്പിൽ സ്കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്‍വാക്ക്.

കോഴിക്കോട് 14 കാരനെ കാണാതായതായി പരാതി. മായനാട് സ്വദേശി മുഹമ്മദ്‌ അഷ്‌വാക്കിനെയാണ് ഇന്നലെ മുതൽ കാണാതായത്. ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. എംഎംവിഎച്ച്എസ് പരപ്പിൽ സ്കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്‍വാക്ക്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.