Science

ഭക്ഷണം കുറയ്ക്കാന്‍ പറ്റുന്നില്ല, വിശപ്പ് കുറയുന്നില്ല

ഭക്ഷണം കുറയ്ക്കാന്‍ പറ്റുന്നില്ല, വിശപ്പ് കുറയുന്നില്ല എന്നതൊക്കെയാണ് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നം. വിശപ്പ് കുറയ്ക്കാന്‍ സാധിയ്ക്കാത്തതാണ് പലര്‍ക്കും തടി കുറയ്ക്കുന്നതില്‍ ചലഞ്ചായി മാറുന്നതും വിശപ്പു തന്നെയാണ്. ഇത് കുറയാത്തതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം.

നമ്മുടെ ശരീരത്തില്‍ വിശപ്പുണ്ടാക്കുന്നത് ഗ്രെനിന്‍ എന്ന ഹോര്‍മോണാണ്. വിശപ്പു കുറയ്ക്കുന്നത് ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ്. ഗ്രെനിന്‍ കൂടുന്നതും ലെപ്റ്റിന്‍ കുറയുന്നതുമാണ് പ്രശ്‌നമാകുന്നത്. ഗ്രെനിന്‍ കൂടുമ്പോള്‍ വയറിനകത്ത് പരവേശവും അസ്വസ്ഥതയും ഉണ്ടാകും. ലെപ്റ്റിന്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വയര്‍ നിറയുന്നത് അറിയാതെ പോകും. അതായത് ചിലര്‍ക്ക് എത്ര കഴിച്ചാലും തൃപ്തി വരാത്ത അവസ്ഥയുണ്ടാകും, ആവശ്യത്തിന് ഭക്ഷണമായി എന്ന തോന്നല്‍ വരാതെ പോകും. അമിതമായി കഴിയ്ക്കും.ചില പ്രത്യേക ആളുകള്‍ക്ക് ലെപ്റ്റിന്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിയ്ക്കില്ല. പ്രമേഹമുള്ളവര്‍ക്ക്, സ്‌ട്രെസുള്ളവര്‍ക്ക്, അമിതവണ്ണമുള്ളവര്‍ക്ക്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സുള്ളവര്‍ക്ക് എല്ലാം ലെപ്റ്റിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കില്ല. ഇതിനാല്‍ ഇത്തരക്കാര്‍ അമിതമായി കഴിയ്ക്കും. തടിയും കൂടും. ഇതിന് പരിഹാരമായി, അതായത് ലെപ്റ്റിന്‍ പ്രവര്‍ത്തനം ഫലപ്രദമായി നടത്താനുള്ള വഴി കണ്ടുപിടിയ്ക്കണം എന്നതാണ്. ഇതില്‍ ആദ്യം വേണ്ടത് ഭക്ഷണം കഴിയ്ക്കാന്‍ അമിതമായി വിശക്കാന്‍ ഇരിയ്ക്കരുത്. വിശപ്പില്ലെന്ന് പലരും ഭക്ഷണം വൈകിപ്പിയ്ക്കുന്നതിനുള്ള കാരണമായി പറയുന്നത് കാണാം.

നല്ലതുപോലെ വിശന്നിരിയ്ക്കുന്ന സമയത്ത് നമുക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളും വറുത്തവയും കിട്ടിയാല്‍ നാം കണ്ണില്ലാതെ കഴിയ്്ക്കും. ഇത്തരം അവസരങ്ങള്‍ ഒഴിവാക്കുക. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെങ്കില്‍ വീട്ടുകാരോടും ഇത്തരം കാര്യം പറയുന്നത് നല്ലതാണ്. ഇതുപോലെ വിശന്നിരിയ്ക്കുമ്പോള്‍ ജ്യൂസും മധുര പലഹാരങ്ങളും കഴിയ്ക്കരുത്. ഫ്രഷ് ജ്യൂസ് നല്ലതാണെന്ന് നാം കരുതും. വിശപ്പിനായി ജ്യൂസ് കുടിയ്ക്കുന്നവരുണ്ട്. കാരണം ഒരു ആപ്പിള്‍ കഴിച്ചാല്‍ വയര്‍ നിറയുമെങ്കില്‍ ജ്യൂസില്‍ രണ്ടു മൂന്ന് ആപ്പിളും ചിലപ്പോള്‍ മധുരവും ചേര്‍ക്കും.എന്നാലും വിശപ്പ് മുഴുവന്‍ മാറിയെന്ന് വരില്ല. ഇത് ശരീരത്തിലെത്തുന്നത് തടി കൂട്ടും. മധുരപലഹാരം കഴിയ്ക്കുന്നതും ഇതുപോലെ പഞ്ചസാരയാണ് ശരീരത്തില്‍ എത്തുന്നത്.