ഊണിനൊരുക്കാം വളരെ എളുപ്പത്തിൽ രുചികരമായ പരിപ്പ് പടവലങ്ങ കറി.
ചേരുവകൾ
പരിപ്പ് – 1/2 കപ്പ്
പടവലങ്ങ – 1
തേങ്ങ – 1 കപ്പ്
ഉഴുന്നു പരിപ്പ് –1 1/2 ടേബിൾ സ്പൂൺ
ചുവന്ന മുളക് – 3
കുരുമുളക് – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
വറത്തിടാൻ:
- കടുക് – 1 ടീസ്പൂൺ
- കറിവേപ്പില
- മുളക് – 1
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- ഉപ്പ്
തയാറാക്കുന്ന വിധം
- പരിപ്പും പടവലങ്ങയും വേവിച്ചെടുക്കുക.
- ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പും കുരുമുളകും ചുവന്ന മുളകും ചേർത്ത് വറുത്തെടുക്കുക.
- ഒരു മിക്സിയിൽ തേങ്ങയും ജീരകവും വറത്തു വച്ചിരിക്കുന്നതും ചേർത്ത് നന്നായി അരച്ചെടുക്കുക.
- വേവിച്ച പരിപ്പ്, പടവലങ്ങ കൂട്ടിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് തേങ്ങാ അരച്ചതും ചേർത്ത് തിളച്ചാൽ വാങ്ങി കടുകു വറുത്തിടാം.
- പരിപ്പ് പടവലങ്ങ കറി തയാർ.
content highlight: parippu-padavalanga-curry