ചൂട് ചോറിന്റെയും കഞ്ഞിയുടെയും കഴിക്കാൻ ഈ ഒരു കഷ്ണം മീൻ വറുത്തത് മാത്രം മതി.
ചേരുവകൾ:
- മീൻ (ദശക്കട്ടിയുള്ള ഏതു മീനും) – 1 കിലോഗ്രാം
- ഇഞ്ചി – 2 ചെറിയ കഷണം
- വെളുത്തുള്ളി – 3,4 അല്ലി
- ചെറിയ ഉള്ളി – 8,9 എണ്ണം
- പെരുംഞ്ചീരകം – ഒരു ടേബിൾ സ്പൂൺ
- ഉലുവ – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- മുളകുപൊടി – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- വിനാഗിരി – ഒരു ടേബിൾ സ്പൂൺ
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
- കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുക്കുക.
- ഇഞ്ചി ,വെളുത്തുള്ളി, ചെറിയ ഉള്ളി, ജീരകം, ഉലുവ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്,
- വിനാഗിരി എല്ലാം നന്നായി അരച്ചെടുക്കുക. ശേഷം വരഞ്ഞു വച്ചിരിക്കുന്ന മീനിലേക്ക് നന്നായി തേച്ചു പിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കുർ മസാല തേച്ചു വയ്ക്കുക.
- ശേഷം ചൂടായ പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ആദ്യം കറിവേപ്പില ഇട്ടുകൊടുക്കുക.
- പിന്നീട് മസാല തേച്ചു പിടിപ്പിച്ച മീൻ ഓരോന്നായി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.
- ഒരു ഭാഗം വെന്തശേഷം തിരിച്ചിട്ടു കൊടുക്കുക. രുചിയേറിയ വറുത്ത മീൻ തയാർ.
content highlight: fish fry masala