Kerala

പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷ.പോളിംഗ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ല

പോളിംഗ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ല.വിവാദങ്ങളും യുഡിഎഫിനെ ബാധിക്കില്ല.കമ്യൂണിസ്റ്റ് പാർട്ടിയുടെ അധപതനമാണ് വിവാദങ്ങളിൽ കണ്ടത്.പാലക്കാട് ബിജെപി ജയിക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിന്.സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ഡിസിസിയുടെ കത്ത് സംബന്ധിച്ച വിവാദം ഗൗരവമായി കണ്ടിട്ടില്ല.കത്ത് വിവാദം പാർട്ടി ഇനി ചർച്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 70 കടന്നെങ്കിലും ആശങ്കയിലാണ് മുന്നണികളും സ്ഥാനാർഥികളും. 2021 ൽ 73.71 ശതമാനമായിരുന്ന പോളിംഗ്. ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്ക് പ്രകാരം 70.51 ശതമാനമാണ്. BJP ശക്തി കേന്ദ്രമായ നഗരസഭയിൽ പോളിംഗ് ഉയർന്നു. അതേ സമയം മൂന്ന് പഞ്ചായത്തുകളിലും പോളിംഗ് കുറഞ്ഞു. നഗരസഭയിലെ ശതമാന കണക്കിൽ ആത്മവിശ്വാസത്തിലാണ് NDA ക്യാംപ്. പഞ്ചായത്തുകളിൽ വോടിംഗ് ശതമാനം കുറഞ്ഞതിൽ യുഡിഫ്നും എല് എൽഡിഎഫിനും ആശങ്കയുണ്ട്.കോൺഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലടക്കം വോട്ട് കുറഞ്ഞത് തിരിച്ചടിയാകുമോ എന്നാണ് UDF സംശയിക്കുന്നത്.