Kerala

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോട്ടകളില്‍ ഒരു ക്ഷീണവുമുണ്ടായിട്ടില്ല

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോട്ടകളില്‍ ഒരു ക്ഷീണവുമുണ്ടായിട്ടില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മുനിസിപ്പാലിറ്റിയിൽ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞു. പുറത്തുവരുന്ന കണക്കുകള്‍ ആത്മവിശ്വാസം പകരുന്നതാണ്. സ്ഥാനാര്‍ത്ഥിയായതുകൊണ്ട് ഭൂരിപക്ഷം പറയുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

പോളിങ് ശതമാനം കുറഞ്ഞാൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉയർന്നതാകുമെന്ന് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ബി.ജെ.പി. അംഗങ്ങളിൽ ധാരാളം പേർ ബി.ജെ.പി.ക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി.ക്ക് വോട്ടുചെയ്യാൻ കാരണങ്ങളില്ലെന്നാണ് അവർ പറയുന്നത്. വേറൊരു പാർട്ടിക്കും വോട്ടുകൊടുക്കാൻ കഴിയാത്തത്ര വലിയ ബി.ജെ.പി.ക്കാരാണ് അവർ. അങ്ങനെ വന്നാൽ മാത്രമേ പോളിങ് ശതമാനം കുറയുകയുള്ളൂ. മതേതര ചേരിയിലുള്ളവരുടെ പോളിങ് വളരെ കൃത്യമായി നടക്കുന്നുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.വികസനമാണ് വോട്ടർമാരെ സ്വാധീനിക്കുക. വികസനം സംബന്ധിച്ച തുറന്ന സംവാദത്തിന് ആരും ക്ഷണിച്ചില്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.പാലക്കാട്ടെ ജനങ്ങൾ ബി.ജെ.പി.ക്കൊപ്പമാണെന്ന് എൻ.ഡി.എ. സ്ഥാനാർഥി സി. കൃഷ്ണകുമാറും പറഞ്ഞു. പതിനായിരം വോട്ട് ഭൂരിപക്ഷമാണ് ബി.ജെ.പി. പാലക്കാട് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള പ്രവർത്തനം മണ്ഡലത്തിൽ 2021 മുതൽ നടത്തിവരുന്നുണ്ട്. അതുവഴി പാലക്കാട് മണ്ഡലത്തിൽ തങ്ങളുടെ ജനകീയാടിത്തറ കൂടുതൽ വിപുലമായെന്നും കൃഷ്ണകുമാർ പറഞ്ഞു.