അഴിമതി നടത്തിയ അദാനി ഇപ്പോഴും ഈ രാജ്യത്ത് സ്വതന്ത്രനായി നടക്കുന്നു. ഇത് ഞങ്ങളുടെ വാദങ്ങളെ ശരിവയ്ക്കുന്നു. അതായത് മോദിയും അദാനിയും ഒരുമിച്ചാണ് അഴിമതി നടത്തുന്നതെന്നും മോദി അദാനിയെ സംരക്ഷിക്കുന്നുവെന്നുമാണ്. മോദിയും അദാനിയും ഒരുമിച്ചാണെങ്കിൽ അവർ ഇന്ത്യയിൽ സുരക്ഷിതരാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ പറഞ്ഞു.
അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണ്. ഇത്ര വലിയ അഴിമതി നടത്തിയിട്ടും അദാനി സ്വതന്ത്രനാണ്. അദാനിയുടെ കുംഭകോണങ്ങളില്‍ ജെപിസി അന്വേഷണം വേണം. അദാനി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സെബി മേധാവി മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
ഗൗതം അദാനി, സാഗര്‍ ആര്‍ അദാനി എന്നിവര്‍ക്കെതിരെ ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ഓഫീസ് സമര്‍പ്പിച്ച ഗുരുതരമായ കുറ്റപത്രം അദാനിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി. 2020 നും 2024 നും ഇടയില്‍ അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം (2,100 കോടി രൂപ) കൈക്കൂലി നല്‍കിയതായിട്ടാണ് പറയുന്നത്. ‘ഇന്ത്യ ഗവണ്‍മെന്റിന്റെ സോളാര്‍ പവര്‍ പ്ലാന്റുകളുടെ പ്രോജക്റ്റിന്റെ കരാറുകള്‍ നേടുന്നതിനാണ് കൈക്കൂലി നല്‍കി
അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് അദാനി ഗ്രീനിനുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രേരണ നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കുലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തുവെന്നാണ് പ്രധാന ആരോപണം. പവര്‍ പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് കോഴയില്‍ ഒരു ഭാഗം നല്‍കാന്‍ സമ്മതിച്ചതായും സെക്യൂരിറ്റീസ് എസ്‌ക്‌ചേഞ്ച് കമ്മീഷന്‍ ആരോപിക്കുന്നു.
അസുര്‍ പവര്‍ ഗ്ലോബലിന്റെ ഒരു ഡയക്ടറാണ് കബനീസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ കബനീസും മറ്റുള്ളവരും ചേര്‍ന്ന് തന്ത്രം മനെഞ്ഞതായും എസ്ഇസിയുടെ വ്യവഹാരത്തില്‍ പറയുന്നു.നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായി ആരോപിക്കുന്നു.
ഗൗതം അദാനിക്കും സാഗര്‍ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആരോപണത്തിന് മുമ്പെ കടപ്പത്ര വില്പന
കുറ്റാരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുഎസിലെ കോര്‍പറേറ്റ് ബോണ്ട് വിപണിയില്‍ 600 മില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ അദാനി ടീം പുറത്തിറിക്കിയിരുന്നു. മൂന്ന് ഇരട്ടിയിലേറെ ആവശ്യക്കാരെത്തിയെങ്കിലും ആരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കടപ്പത്ര വില്പന റദ്ദാക്കി.
ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 69.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക കോടീശ്വര പട്ടികയില്‍ 22-ാം സ്ഥാനത്താണ് അദാനി. ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണത്തിന് പിന്നാലെ യുഎസിലെ കുറ്റപത്ര വിവാദം അദാനിക്ക് കനത്ത തിരിച്ചടിയായി.
എന്നിട്ടും ഇതിനെതിരെ ഒരക്ഷരം പോലും ഉരിയാടാതെ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ് , അതിൽ നിന്ന് തന്നെ വ്യക്തമല്ലേ അദാനിയും മോദിയും തമ്മിലുള്ള ബന്ധം , അത്രയും ബന്ധമില്ലെങ്കിലും അദാനിയുടെ ഫ്ലൈറ്റിൽ അദാനിക്കൊപ്പം മോദി വന്നിറങ്ങുമായിരുന്നോ , ഇനിയെങ്കിലും മോദി തന്റെ മൗനം വെടിയുമോ ?