tips

തക്കാളിയുണ്ടോ ചുണ്ടിലെ കറുപ്പിന് ഉടൻ പരിഹാരം

മൃദുവായ, ചുവന്ന ചുണ്ടുകളാണ് സൗന്ദര്യത്തിന്റെ ഒരു വശം. പലരുടേയും ചുണ്ടുകള്‍ വരണ്ടും കരുവാളിച്ചുമാണ് ഉണ്ടാകുക. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സിംപിള്‍ വിദ്യകളുണ്ട്. ഇതില്‍ ഒന്നിനെ കുറിച്ചറിയാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന രണ്ടു സ്റ്റെപ്പ് വിദ്യയാണിത്.

തക്കാളിയും സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ്. ഇതിലും വൈറ്റമിന്‍ സി ഉണ്ട്. ഇതിലെ ലൈക്കോപീന്‍ എന്ന ഘടകമാണ് മികച്ച ഗുണം നല്‍കുന്നത്. തക്കാളിയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചർമ്മത്തിന് നിറം നൽകാനും തിളക്കം നൽകാനും തക്കാളി സഹായിക്കും. ഇത് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും സഹായിക്കുന്നു. ചർമ്മത്തിന്റെ പിഎച്ച് മൂല്യം സന്തുലിതമാക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു.

സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ് തേന്‍. ഇത് ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പല സൗന്ദര്യഗുണങ്ങളും ഇത് നല്‍കുന്നു. തേൻ മുഖക്കുരു അകറ്റുന്നതിനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും സഹായിക്കുന്നു. ബാക്ടീരിയകളെ നശിപ്പിക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന പാടുകൾ നിയന്ത്രിക്കാനും സഹായിക്കുന്നു.ചുണ്ടിന് ചുവപ്പിനായി ഒരു നാരങ്ങ പകുതി മുറിയ്ക്കുക. ഇത് പഞ്ചസാരയില്‍ മുക്കുക. ചെറിയ തരികളുള്ള പഞ്ചസാര വേണം. ശേഷം ഈ നാരങ്ങാമുറി കൊണ്ട് ചുണ്ടില്‍ ഉരസുക. അല്‍പനേരം ഇതു ചെയ്യണം. ഇത് ചുണ്ടിലെ കരുവാളിപ്പ് മാറാനും മൃതകോശങ്ങള്‍ മാറി ചുണ്ട് മാര്‍ദവുള്ളതാകാനും സഹായിക്കുന്നു. 10 മിനിററ് നേരം ഇതുപോലെ സ്‌ക്രബ് ചെയ്യാം. പഞ്ചസാരയുടെ ഇഫക്ട് തീര്‍ന്നാല്‍ വീണ്ടും അതില്‍ മുക്കി സ്‌ക്രബ് ചെയ്യാം. ശേഷം ഇത് തുടച്ചു കളയാം.