Health

കോഫി പ്രിയരേ നിങ്ങൾ അറിയൂ നിങ്ങൾ പാർക്കിസൺ രോഗത്തിൽ നിന്നും രക്ഷപ്പെട്ടു. കാരണം ഇത്

എന്നാൽ കഫീൻ എന്ന കാപ്പിയിൽ അടങ്ങിയിട്ടുള്ള ഘടകം നമ്മുടെ ശരീരത്തിൽ എത്തുന്നത് നല്ലതാണ്

നമ്മുടെ ശരീരത്തിന് ഒട്ടും നല്ലതല്ല കാപ്പി എന്നാണ് പലരും പറയുന്നത്. എന്നാൽ കഫീൻ എന്ന കാപ്പിയിൽ അടങ്ങിയിട്ടുള്ള ഘടകം നമ്മുടെ ശരീരത്തിൽ എത്തുന്നത് നല്ലതാണ് എന്നാണ് ഇപ്പോൾ ചില പഠനങ്ങൾ തെളിയിക്കുന്നത്. ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പഠനത്തിലാണ് കഫീൻ ഉപഭോഗം പാർക്കിസൺസ് രോഗത്തിനുള്ള സാധ്യതകന്യമായി കുറയ്ക്കുന്നു എന്ന് കണ്ടെത്തിയത്. തലച്ചോറിലെ അഡിനോസിൻ എ ടു എ റിസപ്റ്ററുകളെ തടയാനുള്ള കഴിവുമായി കഫീന്റെ സംരക്ഷണ പ്രഭാവം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ കഫീൻ ന്യൂറോ ഇൻഫ്ളമേഷനും ഓക്സിഡറ്റീവ് സ്ട്രസ്സും കുറക്കുകയാണ് ചെയ്യുന്നത്. ഇവ രണ്ടും പീഡിയുടെ വികാസനത്തിന് കാരണമാകുന്ന ഘടകങ്ങൾ കൂടിയാണെന്ന് ഓർമിക്കണം സ്ഥിരമായി കഫീൻ കഴിക്കുന്ന ഒരു വ്യക്തിയിൽ ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ അവരിൽ ഇങ്ങനെയുള്ള രോഗത്തിന്റെ അപകട സാധ്യത വളരെ കുറവാണ് എന്ന ഒരു മെറ്റ അനലിസിസ് തെളിയിച്ചിരിക്കുകയാണ് കൂടാതെ ഇത് ഇതിനകത്ത് രോഗനിർണയം നടത്തിയവരിൽ രോഗത്തിന്റെ പുരോഗതിയെ മന്ദഗതിയിൽ ആക്കുന്നു എന്നും പറയുന്നു ഈ സംരക്ഷണപ്രഭാവം മിതമായ കഫീൻ ഉപഭോഗത്തിൽ ശക്തമായി കാണുന്നുണ്ട്

സാധാരണ പ്രതിദിനം രണ്ട് നാല് കപ്പ് കാപ്പി എന്നതോതിൽ കുടിക്കുന്നവരിൽ ജീനിലെ ചില പോളിമോർ ഫിസങ്ങലുള്ള വ്യക്തികൾക്ക് പാർക്കിസം എതിരായ കഫീന്റെ സംരക്ഷണ ഫലങ്ങളിൽ നിന്നും കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ് ഈ ജനത പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ പഠനങ്ങൾ അനുസരിച്ച് ദിവസവും കാപ്പി കുടിക്കുന്ന ആളുകളിൽ പാർക്കിസം രോഗത്തിനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. കഫീൻ എന്ന ഘടകം ശരീരത്തിൽ ചെല്ലുന്നത് പലപ്പോഴും ഗുണമുള്ള ഒന്നാണെന്നാണ് ഈ പഠനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്

story highlight; coffee and parkinson