ബീഫ് വിഭവങ്ങളില്‍ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണ് തേങ്ങാക്കൊത്ത് ഇട്ടുള്ള നാടന്‍ ബീഫ് ഫ്രൈ. ഊണിനൊപ്പം കഴിക്കാനും ചപ്പാത്തിയ്‌ക്കൊപ്പവും പത്തിരിയ്‌ക്കൊപ്പവും കഴിക്കാനുമെല്ലാം അടിപൊളി കോമ്പിനേഷൻ ആണ് ഈ ബീഫ് ഫ്രൈ.
നാടൻ രുചിയിൽ ബീഫ് ഫ്രൈ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
1.ഒരു കിലോ ബീഫ്
2.ചെറുതായി ചതച്ച രണ്ട് കപ്പ് ചെറിയ ഉള്ളി
3.ഒന്നര ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്
4.എട്ട് കറിവേപ്പില
5.ഒന്നേകാൽ ടേബിൾസ്പൂൺ ചതച്ച വറ്റൽ മുളക്ഒ
6.ഒരു ടീ സ്പൂൺ മല്ലിപൊടി
7.കാൽ ടീ സ്പൂൺ മുളകുപൊടി
8.രണ്ട് ടീ സ്പൂൺ കുരുമുളക്പൊടി
9.ഒരു ടീ സ്പൂൺ ഗരം മസാല
10.കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി
11.ഒരു കപ്പ് തേങ്ങ കൊത്തിയെടുത്തത്
12.ഒരു ടേബിൾസ്പൂൺ വിനാഗിരിയോ നാരങ്ങാ നീരോ
13.നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ
14.ആവശ്യത്തിന് ഉപ്പ്
പാചകം ചെയ്യുന്ന രീതി
ഒരു കിലോ ബീഫ് ചെറുതായി അരിഞ്ഞെടുക്കുക. വറ്റൽ മുളകും കറിവേപ്പിലയും ഒഴികെ മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് ബീഫ് നന്നായി ഇളക്കി എടുക്കുക. ശേഷം ഒരു ചട്ടിയില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. വെന്ത് വെള്ളം വറ്റുമ്പോൾ അടി കട്ടിയുള്ള പത്രത്തിൽ വച്ച് വെളിച്ചെണ്ണ പാകത്തിന് ഒഴിച്ച് കറിവേപ്പിലയും ചതച്ച വറ്റല്‍ മുളകും ഇട്ട് മൂപ്പിചെടുക്കുക. ഇതിലേക്ക് വേവിച്ചു വച്ച ബീഫ് ഇട്ട് മീഡിയം തീയിൽ നന്നായി വരട്ടിയെടുക്കുക. ബീഫ് വരട്ടിയെടുത്ത ശേഷം തീ ലോ ഫ്ലെയിമിൽ വെച്ച് കറുപ്പ് നിറമാകുന്നത് വരെ ഇളക്കി ഡ്രൈ ആക്കിയെടുക്കുക. ബീഫ് മൊരിഞ്ഞ് കറുത്ത കളറിലേക്ക് മാറുമ്പോൾ നിർത്താം. ബീഫ് ഫ്രൈ റെഡി.