Qatar

വിനോദ സഞ്ചാര മേഖലയിലെ കാഴ്ചകളുമായി ഖത്തര്‍ ട്രാവല്‍ മാര്‍ട്ട്; നവംബർ 25 മുതല്‍ 27 വരെ

ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി

വിനോദ സഞ്ചാര മേഖലയിലെ കാഴ്ചകളുമായി ഖത്തർ ട്രാവൽ മാർട്ട് ഈ മാസം 25 മുതൽ 27വരെ നടക്കും. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി. 60 രാജ്യങ്ങളിൽ നിന്നായി 300 ലേറെ സ്ഥാപനങ്ങളാണ് ഖത്തർ ട്രാവൽമാർട്ടിന്റെ മൂന്നാം പതിപ്പിൽ പങ്കെടുക്കുന്നത്,

ബിസിനസ്,വിനോദം, ആഡംബരം, ആരോഗ്യം, സാംസ്‌കാരികം, സ്‌പോർട്‌സ്, ഹലാൽ ടൂറിസം എന്നീ ഏഴ് വിഭാഗങ്ങളിലായാണ് ഇത്തവണത്തെ പ്രദർശനം പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്. മൂന്ന് ദിവസം കൊണ്ട് 12000 സന്ദർശകരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്‌കാരിക കാഴ്ചകളുമായി ഗ്ലോബൽ വില്ലേജും ഒരുക്കുന്നുണ്ട്.ഖത്തറിന്റെ പൈതൃകവും സാംസ്‌കാരിക വൈവിധ്യവും ഗ്ലോബൽ വില്ലേജിൽ ആസ്വദിക്കാം.