തണുപ്പിച്ച കാപ്പി അഥവാ കോൾഡ് കോഫി പ്രിയർ നിരവധിയാണ്. ചൂടുള്ള സമയങ്ങളിൽ കാപ്പി തന്നെ വേണം എന്ന് നിർബന്ധമുള്ളവർക്ക് ഈ കോൾഡ് കോഫി കുടിച്ച് ആശ്വാസം കണ്ടെത്താം. കാപ്പിക്ക് കാപ്പിയും ആയി ചൂടും ഇല്ല എന്നൊരു ഗുണം ഈ കോൾഡ് കോഫിക്ക് മാത്രമേയുള്ളൂ. പലപ്പോഴും കടകളിൽ പോയി ഒത്തിരി വില കൊടുത്തു വാങ്ങുന്നതാണ് ഈ കോൾഡ് കോഫി. എന്നാൽ വളരെ എളുപ്പത്തിൽ കോൾഡ് കോഫി എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം.
തയ്യാറാക്കുന്ന രീതി
കാപ്പിപ്പൊടി, പഞ്ചസാര, ഐസ്ക്യൂബ് എന്നിവയാണ് വേണ്ട ചേരുവകൾ. ഒരു ഗ്ലാസിലേക്ക് കുറച്ച് കാപ്പിപ്പൊടി ചേർത്തശേഷം ആവശ്യത്തിന് പഞ്ചസാരയും, ഇളം ചൂടുവെള്ളവും ചേർത്ത് ബീറ്റർ കൊണ്ട് നന്നായി അടിച്ചെടുക്കുക. കട്ടിയുള്ള ക്രീം പരുവത്തിൽ ആയി വരുന്നത് വരെ അടിച്ചെടുക്കണം. ബീറ്റർ ഇല്ലെങ്കിൽ ഫോർക്ക് ഉപയോഗിച്ചും അടിച്ചെടുക്കാം. പക്ഷെ ക്രീം പരിവത്തിൽ ആയിവരാൻ സമയം എടുക്കും എന്നതാണ് വ്യത്യാസം. അടുത്തതായി തണുപ്പിച്ചെടുത്ത പാലിലേക്ക് രണ്ട് ഐസ്ക്യൂബ് കൂടി ചേർത്ത് ഒരു ഗ്ലാസിൽ ഒഴിച്ച് അതിന് മുകളിലേക്ക് തയ്യാറാക്കി വെച്ച കോഫീ മിക്സ് ക്രീം ചേർക്കാം. വളരെ രുചികരമായകോൾഡ് കോഫി റെഡി.
ഗ്ലാസിന് മുകളിലായി അൽപ്പം ചോക്ലേറ്റ് സിറപ്പ് കൂടി ഒഴിച്ചാൽ രുചി കൂടും. വേനൽ കാലത്ത് വീട്ടിൽ അതിഥികൾ വരുമ്പോൾ അവരെ സ്വീകരിക്കാൻ വെറൈറ്റിയായി ഈ കോൾഡ് കോഫി ഉണ്ടാക്കിക്കൊടുത്താൽ അവർക്ക് ഇഷ്ടപ്പെടുമെന്നത് തീർച്ചയാണ്.