കണ്ണൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ലീഗ് നേതാവ്. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി മണ്ണന്‍ സുബൈറാണ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. സുബൈറിന്റെ സുഹൃത്ത് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് എംവിഡി പിഴ ഈടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തളിപ്പറമ്പ് ആര്‍ടിഒ ടെസ്റ്റിങ് ഗ്രൗണ്ട് ഓഫീസിലെത്തി സുബൈര്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചത്.
യൂത്ത്ലീഗ് പ്രവര്ത്തകന് എന്ന് പറഞ്ഞാണ് സുബൈര്‍ എംവിഡി ഓഫീസില്‍ അതിക്രമിച്ചു കയറിയത്. എന്നാല്‍ സുബൈര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനല്ലെന്നാണ് തളിപ്പറമ്പ് യൂത്ത് ലീഗിന്റെ പ്രതികരണം.
STORY HIGHLIGHT: kannur thalipparap muslim league leader threatens mvd officers