നഖങ്ങളുടെയും വിരലുകളുടെയും ഭംഗികൂട്ടാൻ ഉപയോഗിച്ചുവരുന്നതാണ് നെയിൽ പോഷുകൾ. പല നിറങ്ങളിൽ മാർക്കറ്റുകളിൽ ഇവ ലഭ്യമാണ്. വസ്ത്രങ്ങൾക്ക് അനുയോജ്യമായ തരത്തിൽ എപ്പോഴും നെയിൽ പോളിഷ് ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ നെയിൽ പോളിഷിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ആർക്കും അത്ര അറിയില്ല. ചില നെയിൽ പോഷുകളിൽ ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ക്ക് വരെ കാരണമാകും. ഇത് നഖത്തിലിട്ടാലും നമ്മുടെ ചര്‍മത്തിലൂടെ അത് ശരീരത്തിന് ഉള്ളിലേക്കും എത്തുന്നുണ്ട്. മാത്രമല്ല, പലരും നെയില്‍ പോളിഷ് ഇട്ട ശേഷം നഖം കടിക്കുന്ന ശീലമുള്ളവരാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇത് ഉള്ളിലേയ്ക്ക് ചെല്ലുന്നു. പ്രത്യേകിച്ചും കുട്ടികളിലാണ് ഈ പ്രശ്നം പ്രധാനമായി കാണുന്നത്. ഇവയെല്ലാം ശരീരത്തിന് ദോഷമാണ്. നെയിൽ പോളിഷിൽ ഫോർമാൽഡിഹൈഡ്, ഡിബിപി, ടൊളുവിൻ എന്നീ മാരക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇവ വയറിനകത്ത് എത്തുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണമാകും. അതിനാൽ കുട്ടികളിൽ ഒരു കാരണവശാലും ഇത് ശീലിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. മുതിർന്നവർ കെമിക്കലുകൾ ഇല്ലാത്ത നെയിൽ പോളിഷുകൾ നോക്കി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
പലപ്പോഴായി നെയിൽ പോളിഷിന്റെ ഗന്ധം ശ്വസിക്കുന്നത് ആസ്ത്മയ്‌ക്കും ശ്വാസകോശ രോഗങ്ങൾക്കും കാരണമാകും. ഫോര്‍മാല്‍ഡിഹൈഡ്, ഡൈ ബ്യൂട്ടൈല്‍ പെസ്തലേറ്റ് അഥവാ ഡിബിപി, ടൊളുവിന്‍ എന്നിങ്ങനെയുള്ള ദോഷകരമായ ഘടകങ്ങള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ വായുസഞ്ചാരം കുറവുള്ളിടത്ത് ഇരുന്ന് നെയിൽ പോളിഷ് ഇടാതിരിക്കാൻ ശ്രദ്ധിക്കണം. കൂടുതല്‍ നേരം ഇത് ശ്വസിച്ചാല്‍ തലകറക്കം, തലവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകും.
നഖങ്ങളിൽ ഇട്ട നെയിൽ പോളിഷ് പകുതിപോയി തുടങ്ങിയാൽ പിന്നീട് അത് പല്ലുകൾകൊണ്ട് കടിച്ചുകളയുന്നവർ കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഉണ്ട്. ഇത് അള്‍സര്‍, വയറുവേദന, വയറിന് അസ്വസ്ഥത തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണമാകും. അസെറ്റോള്‍ എന്ന ഒരു ഘടകം നെയിൽ പോളിഷിലും നെയിൽ പോളിഷ് റിമൂവറുകളിലും അടങ്ങിയിട്ടുണ്ട്. ഇവ നഖങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും നഖത്തിൽ മഞ്ഞനിറവും വെള്ളപ്പാടുകളും വരാനും കാരണമാക്കുന്നു. നെയിൽ പോളിഷിന്റെ സ്ഥിരമായ ഉപയോഗമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. വല്ലപ്പോഴും ഉപയോഗിക്കുന്നതും രണ്ട് ദിവസത്തിനുള്ളിൽ മായ്ച്ചുകളയുന്നതും വലിയ ദോഷം ചെയ്യില്ല. ഏതു തരത്തിലുള്ള ഉപയോഗം ആണെങ്കിലും ഭക്ഷണം കഴിക്കുന്ന കയ്യിൽ ഒരിക്കലും നെയിൽ പോളിഷ് ഇടാതിരിക്കാൻ ശ്രദ്ധിക്കണം.