News

വീട്ടിൽ വളർത്തുമൃ​ഗങ്ങളുണ്ടോ ? എന്നാൽ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം

വളർത്തുമൃ​ഗങ്ങളെ സ്നേഹത്തോടെ പരിപാലിച്ച് വളർത്തുന്നവരാണ് നമ്മളിൽ പലരും. വീടിനകത്തും കിടപ്പുമുറികളിലും വരെ കയറാൻ നമ്മുടെ വളർത്തുമൃ​ഗങ്ങൾക്ക് അനുവാദം നൽകാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ശ്രദ്ധിച്ചിരിക്കേണ്ടതായി ചിലതുണ്ട്. വളർത്തുമൃ​ഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും കൊടുക്കണം എന്നതിനപ്പം തന്നെ സ്വന്തം സുരക്ഷിതത്വവും ശ്രദ്ധിക്കേണ്ടതുണ്ട്. വളർത്തുമൃ​ഗങ്ങൾ പൂച്ചയായാലും നായ്ക്കൾ ആയാലും അവയുടെ ശരീരത്തിൽ നിന്ന് രോമങ്ങൾ കൊഴിയുന്നത് സ്വാഭാവികമാണ്. വളർത്തുമൃ​ഗങ്ങൾ ഉള്ള വീട് ദിവസവും ക്ലീൻ ചെയ്യാൻ ശ്രദ്ദിക്കണം. വളർത്തുമൃ​ഗങ്ങളെ കുളിപ്പിച്ച് ദേഹം ഉണക്കിയ ശേഷം ദേഹത്തെ കൊഴിഞ്ഞ രോമങ്ങള്‍ നീക്കം ചെയ്യാനും മറക്കരുത്. അല്ലാത്ത പക്ഷം ചിലർക്കെങ്കിലും അലർജി, തുമ്മൾ പോലുള്ള പ്രശ്നങ്ങൾ ഇടവരും. വളർത്തുമൃ​ഗങ്ങൾ കിടക്കുന്ന കാർപ്പെറ്റുകളോ ഷീറ്റുകളോ ഉണ്ടെങ്കിലും വീട്ടിലെ കാർപ്പെറ്റുകളും ക്ലീൻ ചെയ്യാനും ശ്രദ്ധിക്കണം. രോമം കൊഴിയുന്ന തരത്തിലുള്ള വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി വാക്വം ക്‌ളീനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. വളര്‍ത്തു മൃഗങ്ങളുടെ നഖവും മുടിയും എല്ലായ്പ്പോഴും വെട്ടി ഒതുക്കണം. മൂന്ന് മാസത്തിൽ ഒരിക്കൽ ഇവയെ ​ഗ്രൂം ചെയ്തിരിക്കേണ്ടത് നിർബന്ധമാണ്. വാക്സിനുകളും കൃത്യസമയത്ത് തന്നെ എടുക്കണം. മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ അവയ്‌ക്ക്‌ ടോയ്‌ലറ്റ് പരിശീലനം നൽകണം. ഇല്ലെങ്കില്‍ ഇവയുടെ വിസര്‍ജ്യം വീണ് വീടിനകവും പുറവും വൃത്തികേടാകും. അതുപോലെതന്നെ വെള്ളം കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സ്ഥിരമായി ഒരു ഓപ്പണ്‍ സ്പേസ് നല്‍കാൻ ശ്രദ്ധിക്കുക.

പൊതുവെ നമ്മുടെ സന്തോഷത്തിനാണ് ഇവയെ വാങ്ങുന്നതെങ്കിലും വാങ്ങി കുറച്ചുനാളുകൾക്കുള്ളിൽ തന്നെ വളർത്തുമൃ​ഗങ്ങളോടുള്ള താത്പര്യം കുറയുന്നത് കാണാറുണ്ട്. സ്ഥിരമായി നടക്കാൻ വളർത്തുമൃ​ഗത്തെയും കൊണ്ട് പോയിരുന്നവർ പെട്ടെന്ന് അത് നിർത്തുക അവയ്ക്ക് വേണ്ട പരി​ഗണന നൽകാതിരിക്കുക. മനുഷ്യനോപ്പോലെ തന്നെ മൃ​ഗങ്ങൾക്കും ഇത്തരം കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവണ്ട്. നാടൻ നായകൾ അല്ലാത്ത മറ്റ് ബ്രീഡുകൾക്ക് ഡിപ്രഷൻ വരെ ഉണ്ടാകാൻ ഇത് കാരണമാക്കും. വളർത്തുമൃ​ഗങ്ങളെ വാങ്ങുമ്പോൾ അത് പൂച്ചയോ നായയോ എന്ത് തന്നെയായാലും അത്യാവശ്യമുണ്ടോ, അവയുടെ ഉത്തരവാദിത്തം പൂർണമായി എറ്റെടുക്കാൻ നമുക്ക് കഴിയുമോ തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച ശേഷം മാത്രം വാങ്ങുക.