ചേരുവകൾ :
• ചെറിയ ഉള്ളി
• തേങ്ങ ചിരകിയത്
• വെളുത്തുള്ളി – 6 അല്ലി
• ജീരകം – 1 സ്പൂൺ
• അരി പൊടി – 2 ഗ്ലാസ്
• കറുത്ത എള്ള് – 1 ടീ സ്പൂൺ
തയ്യാറാക്കുന്ന രീതി :
ഒരു പാത്രത്തിൽ മൂന്ന് ഗ്ലാസ് വെള്ളം ഒഴിച് അടുപ്പിൽ തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, തേങ്ങ, ചെറിയുള്ളി എന്നിവ അരച്ച മിക്സ് ചേർത്തു കൊടുക്കുക. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് വെള്ളം അളന്ന അതേ ക്ലാസിൽ രണ്ട് ഗ്ലാസ് അരിപ്പൊടി ഇട്ടുകൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അരിപൊടിയിട്ട് കൊടുക്കുമ്പോൾ തീ വളരെ കുറച്ചു വെക്കാൻ ശ്രദ്ധിക്കുക. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ആക്കാവുന്നതാണ്. ഇനി ഇത് ചൂടോടുകൂടി തന്നെ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കറുത്ത എള്ള് കൂടി ഇട്ടു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് കുറച്ച് ചൂട് മാറുമ്പോൾ കൈകൊണ്ട് തന്നെ കുഴച്ച് ബോളുകൾ ആക്കി എടുക്കുക. ഇനി ഇതൊരു കൗണ്ടർടോപ്പിൽ വെച്ച് നന്നായി പരത്തിയ ശേഷം ഒരു ചെറിയ ഗ്ലാസ് കൊണ്ട് വട്ടത്തിൽ ഷേപ്പ് ചെയ്തെടുക്കുക. പിന്നീട് അത് ഷേപ്പ് ചെയ്ത് എടുത്ത പീസ് കുഴലപ്പത്തിന്റെ രൂപത്തിൽ മടക്കിയെടുക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ നമ്മൾ ഷേപ്പ് ചെയ്തു വച്ചിരിക്കുന്ന കുഴലപ്പം ഓരോന്നായി അതിലേക്ക് ഇട്ടു കൊടുത്തു പൊരിച്ചു കോരുക. കുഴലപ്പം ഇട്ട് കൊടുക്കുന്ന സമയത്ത് തീ നന്നായി കൂട്ടി വെച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ മാത്രം ഇട്ടുകൊടുക്കുക. കുഴലപ്പം ഇട്ട ശേഷം തീ കുറച്ചുവെച്ച് നന്നായി പൊരിച്ചെടുക്കേണ്ടതാണ്.