തയ്യാറാക്കുന്ന വിധം .
ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി ആദ്യം കാൽ കപ്പ് അളവിൽ ചെറുപയർ എടുക്കണം. അത് വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകിയ ശേഷം മാറ്റി വയ്ക്കാം. അതിനു ശേഷം ഒരു ചീനച്ചട്ടിയെടുത്ത് ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തു വച്ച ചെറുപയർ ഇട്ടു കൊടുക്കുക. ചെറുപയർ വറുത്ത് ഇളം ബ്രൗൺ നിറമായി വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. അതേ ചട്ടിയിൽ തന്നെ നാല് ഉണക്കമുളക് കൂടി വറുത്തെടുക്കാവുന്നതാണ്. ചെറുപയറും ഉണക്കമുളകും ഒന്ന് ചൂടാറി വരുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ച് തരിതരിപ്പോടെ ഒന്ന് അടിച്ചെടുക്കുക. അതിനുശേഷം അതേ ജാറിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങ, മൂന്ന് വെളുത്തുള്ളി, രണ്ട് ചെറിയ ഉള്ളി, മൂന്ന് കറിവേപ്പില, ചെറിയ ഉണ്ട പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് അടിച്ചെടുക്കാവുന്നതാണ്. ഇതിൽ ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. അതുപോലെ എണ്ണയും ഉപയോഗിക്കേണ്ടതില്ല. ഇപ്പോൾ നല്ല രുചികരമായ ചെറുപയർ ചമ്മന്തി റെഡിയായി കഴിഞ്ഞു.