High Court seeks explanation from executive officer on mobile phone video recording at Sabarimala
ശബരിമല: ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം കുറഞ്ഞെന്നുകാട്ടി ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് ഹൈക്കോടതി ഇന്നു പരിഗണിക്കും. വെർച്വൽ ക്യു 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി അനുവദിച്ചാൽ വെർച്വൽ ക്യു 80,000 ആയി ഉയർത്തും. ഇപ്പോൾ ഇത് 70,000 ആണ്. തൽസമയ ബുക്കിങ് വഴി 10,000 പേർക്കുമാണ് ദർശനം. 30 വരെ വെർച്വൽ ക്യു പൂർത്തിയായി. ഇക്കാര്യവും സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.