ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘പുഷ്പ2: ദി റൂള്‍’. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ വരവില്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കോടികള്‍ വാരിയ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് മുമ്പേ തന്നെ കോടികളുടെ ബിസിനസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ബഹുഭാഷാ ചിത്രം റിലീസിനെത്തുന്നത്. പുഷപ ആദ്യ ഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സംഗതികളില്‍ ഒന്നായിരുന്നു തെന്നിന്ത്യന്‍ താരറാണി സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സ്.
ഇന്ത്യ മൊത്തം സെന്‍സേഷനല്‍ ഹിറ്റായിരുന്നു ദേവി ശ്രീ പ്രസാദ് ഈണം നല്‍കിയ ഗാനം. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിലും ഒരു ഐറ്റം നമ്പര്‍ തന്നെ പ്രതീക്ഷിച്ചിരുന്നു. ശ്രദ്ധ കപൂര്‍, ത്രിപ്തി ദിമ്രി എന്നിവരടക്കമുള്ള ബോളിവുഡ് സുന്ദരികളെ ഈ ഗാനരംഗത്തില്‍ നൃത്തമാടുന്നതിനായി സമീപിച്ചെങ്കിലും ഒടുവില്‍ നറുക്ക് വീണത് തെന്നിന്ത്യന്‍ നടിയായ ശ്രീലീലക്കാണ് (Sreeleela). പുതുതലമുറ തെലുഗു നായികമാരിലെ ഏറ്റവും മികച്ച ഡാന്‍സര്‍മാരില്‍ ഒരാളായ ശ്രീലീല മതിയെന്ന് തീരുമാനിക്കുകയായിരുന്നു സുകുമാര്‍.
സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ‘ഗുണ്ടുര്‍ കാരം’ എന്ന ഹിറ്റ് പടത്തിലെ ശ്രീലീലയുടെ ഡാന്‍സ് നമ്പര്‍ തരംഗമായിരുന്നു. പുഷ്പയിലെ ഐറ്റം ഗാനത്തില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമായി 2 കോടി രൂപയോളം ശ്രീലീല പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ടോളിവുഡിലെ പ്രമുഖ നടന്‍മാരുടെ കൂടെ അഭിനയിച്ച് ഇതിനോടകം തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നിരിക്കുകയാണ് ശ്രീലീല.
മാസ് ജതാര, റോബിന്‍ഹുഡ്, ഉസ്താദ് ഭഗത് സിംഗ് എന്നിങ്ങനെ കൈനിറയെ ചിത്രങ്ങളുമായി നില്‍ക്കുന്ന ശ്രീലീലയുടെ പുഷ്പയിലെ ആട്ടം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘ഊ അണ്ടവ’ എന്ന ഗാനത്തിന് സാമന്ത 5 കോടി രൂപ വാങ്ങിയപ്പോള്‍ ശ്രീലീല ഈ ഗാനത്തിന് കുറഞ്ഞ പ്രതിഫലം വാങ്ങിയത് ബോളിവുഡിലേക്കുള്ള എന്‍ട്രി ഗംഭീരമാക്കാമെന്ന പ്രതീക്ഷയിലാണ്. ഏതായാലും കരിയറില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന നടി വ്യക്തി ജീവിതത്തിലും പുതിയ സന്തോഷങ്ങള്‍ വരവേല്‍ക്കുകയാണ്.
ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഇഷ്ട നായിക ഇപ്പോള്‍ പുത്തന്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. കോടികള്‍ വില മതിക്കുന്ന റേഞ്ച് റോവര്‍ എസ്‌യുവിയില്‍ ശ്രീലീല ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതുല്യമായ ഗോള്‍ഡന്‍ ഷെയ്ഡില്‍ പൂര്‍ത്തിയാക്കിയ കാറിന് ഏകദേശം 3 കോടി രൂപയോളം വില വരും. അടുത്ത കാലത്തായി ഇന്ത്യയിലെ സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന കാറുകളില്‍ ഒന്നാണ് റേഞ്ച് റോവര്‍.SV രണ്‍തംബോര്‍ എഡിഷന്‍, 3.0L LWB ഓട്ടോബയോഗ്രഫി, 3.0L ഡീസല്‍ LWB HSE എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ശ്രീലീല കാറിന്റെ ഏത് വേരിയന്റാണ് വാങ്ങിയതെന്ന് വ്യക്തമല്ല. എസ്‌യുവി സാധാരണയായി 5 സീറ്റര്‍ കോണ്‍ഫിഗറേഷനിലാണ് വില്‍ക്കുന്നത്. ഇപ്പോള്‍ ബ്രിട്ടീഡ് ബ്രാന്‍ഡ് മൂന്ന് വരി ലേഔട്ടും വാഗ്ദാനം ചെയ്യുന്നു.