മഴക്കാലത്തും ശൈത്യകാലത്തും വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വിവരിക്കാൻ പോകുന്നത്. വാഹനം ഉപയോഗിക്കുമ്പോൾ എപ്പോഴും ഇക്കോ മോഡിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്കിന്റെ ഹെൽത്തിനും അത്യന്താപേക്ഷിതമാണ്.
നിങ്ങളുടെ ഇവി എവിടെ ചാർജ് ചെയ്താലും, അത് വീട്ടിലോ പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനിലോ ആകട്ടെ, ചില മുൻകരുതൽ സ്വീകരിക്കുന്നത് നന്നായിരിക്കും. ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നനഞ്ഞ സാഹചര്യത്തിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയെന്നതും ഇവികളെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണ്. ഇവ രണ്ടും കൂടിച്ചേരുമ്പോൾ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ, നനഞ്ഞ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്.
നനഞ്ഞ സാഹചര്യത്തിലാണ് ഇവി ചാർജ് ചെയ്യേണ്ടതെങ്കിൽ, ചാർജിംഗ് സ്റ്റേഷനും കേബിളും വെള്ളത്തിന് വെളിയിലാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഇവി ചാർജ് ചെയ്യുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിംഗ് സ്റ്റേഷനും ഉപയോഗിക്കണം. സർട്ടിഫൈഡ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ ചാർജറുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വരുന്നത്. ഇവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഓവർ ചാർജിംഗ്, ഓവർ ഹീറ്റിംഗ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ആയതിനാൽ ഏതെങ്കിലും ചാർജറിലോ ചാർജിംഗ് സ്റ്റേഷനുകളോ തെരഞ്ഞെടുക്കുന്നതിനു പകരം വിശ്വാസയോഗ്യമായതും കമ്പനി നിഷ്കർഷിക്കുന്നതുമായ ചാർജറും ചാർജിംഗ് സ്റ്റേഷനുകളും വേണം ഉപയോഗിക്കാൻ. നിങ്ങളുടെ ബാറ്ററി ഫ്രീസിങ് പോയിന്റിന് താഴെയായിരിക്കുമ്പോള്‍ സൂപ്പര്‍ ചാര്‍ജിംഗ് അല്ലെങ്കില്‍ ഉയര്‍ന്ന വോള്‍ട്ടേജ് ചാര്‍ജിംഗ് ഒഴിവാക്കുക. എന്നിരുന്നാലും, നിങ്ങള്‍ ഒരു ആഡംബര ഇവിയുടെ ഉടമയാണെങ്കില്‍, ഇന്‍ വെഹിക്കിള്‍ നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന് നിങ്ങളുടെ ബാറ്ററി മുന്‍കൂര്‍ വ്യവസ്ഥ ചെയ്യുന്ന ഒരു ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയേക്കും.