മുടി പൊട്ടിപ്പോകുന്നതും ഊരിപ്പോകുന്നതുമെല്ലാം സാധാരണയാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. പ്രത്യേകിച്ചും മഞ്ഞുകാലത്ത്. വീട്ടില്‍ തന്നെ ചെയ്യാവുന്ന പരിഹാരങ്ങളില്‍ ഒന്നാണ് ഉള്ളി.
തലയോട്ടിയില്‍ ഉണ്ടാക്കുന്ന ഫംഗല്‍ രോഗങ്ങളെ ചെറുക്കാന്‍ ഉള്ളിയ്ക്ക് സാധിയ്ക്കും. ഇതുപോലെ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാന്‍ സാധിയ്ക്കും. തലയോട്ടിയില്‍ മുടി നേര്‍ത്ത് വരുന്നത് തടയാന്‍ സഹായിക്കും. മുടിയിലെ കെരാറ്റിനാണ് മുടിയ്ക്ക് ആരോഗ്യം നല്‍കുന്നത്. മുടി പൊട്ടിപ്പോകുന്നതിന് പ്രധാന കാരണം കെരാറ്റിന്‍ പൊട്ടിപ്പോകുന്നതാണ്. ഇതിനെ ഉറപ്പിച്ച് നിര്‍ത്തുന്നത് ഡൈ സള്‍ഫൈഡ് എന്ന ഘടകമാണ്. ഉള്ളി ഡൈ സള്‍ഫൈഡ് ഉറപ്പിച്ച് നിര്‍ത്തുന്നു. ഇതിനാല്‍ കെരാറ്റിന്‍ പാളി ആരോഗ്യത്തോടെയിരിയ്ക്കുന്നു. ഉള്ളിയിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്.
ഇത് ഉപയോഗിയ്ക്കാന്‍ എളുപ്പമാണ്. ചെറിയ ഉള്ളിയെങ്കിലും സവാളയെങ്കിലും ഇത് അരയ്ക്കുക. പിഴിഞ്ഞെടുത്ത് ഇതില്‍ അത്ര തന്നെ വെള്ളം ചേര്‍ത്ത് ശിരോചര്‍മത്തില്‍ പുരട്ടാം. ചിലര്‍ക്ക് ഉള്ളിനീര് നേരിട്ടു പുരട്ടിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഇത് പിന്നീട് കഴുകാം. സോപ്പോ ഷാംപൂവോ ഉപയോഗിയ്‌ക്കേണ്ടതില്ല. ആവശ്യമെങ്കില്‍ താളി പോലുള്ളവയ ഉപയോഗിയ്ക്കാം. താളിയില്ലെങ്കില്‍ ചെമ്പരത്തി താളിയുടെ പൊടി കിട്ടും. ഇത് തേച്ചു കുളിയ്ക്കാം. നാച്വറല്‍ ക്ലെന്‍സിംഗ് ഏജന്റാണ് ഇത്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത് ഏറെ നല്ലതാണ്.