സൗന്ദര്യത്തിന് ചുണ്ടുകള്‍ പ്രധാന ഘടകങ്ങളാണ്. മൃദുവായ, ചുവന്ന ചുണ്ടുകളാണ് സൗന്ദര്യത്തിന്റെ ഒരു വശം. പലരുടേയും ചുണ്ടുകള്‍ വരണ്ടും കരുവാളിച്ചുമാണ് ഉണ്ടാകുക. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സിംപിള്‍ വിദ്യകളുണ്ട്. ഇതില്‍ ഒന്നിനെ കുറിച്ചറിയാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന രണ്ടു സ്റ്റെപ്പ് വിദ്യയാണിത്.
ഇതിനായി വേണ്ടത് ചെറുനാരങ്ങ, പഞ്ചസാര, തക്കാളി നീര്, തേന്‍ എന്നിവയാണ്. നാരങ്ങ പൊതുവേ ബ്ലീച്ചിംഗ് ഇഫക്ടുള്ള ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി പല ചര്‍മ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ചുണ്ടുകള്‍ക്കും ഇത് പ്രശ്‌നങ്ങളില്ലാതെ ബ്ലീച്ചീംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ഒപ്പം മൃതകോശങ്ങള്‍ അകറ്റി ചുണ്ടുകള്‍ക്ക് മാര്‍ദവം നല്‍കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. പഞ്ചസാര ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണെങ്കിലും ഇത് നല്ലൊരു സ്‌ക്രബറാണ്. കെമിക്കല്‍ ദോഷമില്ലാതെ മൃതകോശങ്ങളെ അകറ്റാന്‍ ഇതേറെ നല്ലതാണ്.
തക്കാളിയും സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ്. ഇതിലും വൈറ്റമിന്‍ സി ഉണ്ട്. ഇതിലെ ലൈക്കോപീന്‍ എന്ന ഘടകമാണ് മികച്ച ഗുണം നല്‍കുന്നത്. തക്കാളിയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചർമ്മത്തിന് നിറം നൽകാനും തിളക്കം നൽകാനും തക്കാളി സഹായിക്കും. ഇത് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും സഹായിക്കുന്നു. ചർമ്മത്തിന്റെ പിഎച്ച് മൂല്യം സന്തുലിതമാക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള തക്കാളി പഞ്ചസാരയിൽ മുക്കി ലിപിൽ സ്ക്രബ് ചെയുന്നത് ലിപിലെ കറുപ്പ് നിറം മാറാനും, ചുണ്ടുകൾക്ക് തിളക്കം നൽകാനും സഹായിക്കും.