ഒരുഗ്രൻ കടുമാങ്ങ അച്ചാർ തയ്യാറാക്കിയാലോ? ഇനി മാങ്ങാ കാലം ആണല്ലോ, മാങ്ങാ കിട്ടാനും ബുദ്ധിമുട്ട് ഉണ്ടാകില്ല. ഇനി മാങ്ങാ കിട്ടുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ.
ആവശ്യമായ ചേരുവകൾ
- 1)പച്ച മാങ്ങാ 3 (പൊടിയായി അറിഞ്ഞത്)
- 2)പച്ചമുളക് 2 (പൊടിയായി അറിഞ്ഞത്)
- 3)കടുക് 11/2 ടീസ്പൂൺ
- 4)ഉലുവ 1/2 ടീസ്പൂൺ
- 5)ഉപ്പ് 1 ടീസ്പൂൺ
- 6)കറിവേപ്പില 2 തണ്ട്
- 8)കായം കട്ടകായം ഞാൻ use ചെയ്ത് 1 ചെറിയ പീസ്
- 9)നല്ലെണ്ണ കടുവുവരുക്കാൻ 1 ടീസ്പൂൺ
- 10)മുളകുപൊടി 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ച മാങ്ങാ, പച്ചമുളക്, കടുക്, ഉലുവ, ഉപ്പ്, കറിവേപ്പില, കായം എന്നിവ ചട്ടിയിൽ വറുത്തു പൊടിക്കുക. പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കി, അൽപ്പം കടുക് ഇട്ടു പൊട്ടിക്കുക. കറിവേപ്പിലയും ചേർക്കുക. മുളകുപൊടി ചേർത്ത് സ്റ്റോവ് ഓഫ് ചെയ്യുക. പൊടിച്ചു വെച്ച പൊടിയും ചേർക്കുക. അരിഞ്ഞുവെച്ച മാങ്ങാ, പച്ചമുളക് മുകളിലത്തെ കൂട് തണുത്ത ശേഷം ഇട്ടു, ഉപ്പു നോക്കി കുറവാണെങ്കിൽ ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്തു എടുക്കുക.