Food

നാലുമണി ചായക്ക് സ്വാദ് കൂട്ടാൻ ചിക്കൻ ബൈറ്റ്സ് തയ്യാറാക്കിയാലോ? | Chicken Bites

നാലുമണി ചായക്ക് സ്വാദ് കൂട്ടാൻ ഓടിപോളി സ്നാക്ക്സ് റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ റെസിപ്പി. രുചികരമായ ചിക്കൻ ബൈറ്റ്സ്.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ എല്ലില്ലാത്ത കഷ്ണങ്ങൾ ചെറുതായി അരിഞ്ഞത് : 250 ഗ്രാം
  • കുരുമുളക് പൊടി : 1/2 ടി സ്പൂൺ
  • മുളക് പൊടി : 1/2 ടി സ്പൂൺ
  • ചെറുനാരങ്ങ നീര് : 1 ടി സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടി സ്പൂൺ
  • സോയ സോസ് : 1/2 ടി സ്പൂൺ
  • കോൺ ഫ്ലവർ : 1 ടേബിൾ സ്പൂൺ
  • ബ്രഡ് ക്രംബ്സ് : 1/2 കപ്പ്
  • മുട്ട : 1
  • ഉപ്പ്‌

തയ്യാറാക്കുന്ന വിധം

ചിക്കനിൽ ഉപ്പ്, കുരുമുളക് പൊടി, മുളക് പൊടി, ചെറുനാരങ്ങ നീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, കോൺ ഫ്ലവർ എന്നിവ ചേർത്ത് നന്നായി മാരിനേറ്റു ചെയ്‌തു കുറച്ചു സമയം വെക്കുക. ഇതിലേക്ക് പകുതി ബ്രഡ് ക്രംബ്സ് ചേർത്ത് ഒരു കോട്ടിങ് കൊടുക്കുക. മുട്ട നന്നായി ബീറ്റ് ചെയ്തു ചിക്കൻ കഷ്ണങ്ങളിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. അത് കഴിഞ്ഞ് ബാക്കി ഉള്ള ബ്രഡ് ക്രംബ്സിൽ ഇട്ട് സെക്കന്റ് കോട്ടിങ് കൊടുക്കുക. ശേഷം ചൂടായ എണ്ണയിൽ ഇട്ടു വറുത്തു കോരുക. ചൂടോടെ ഗാർലിക് സോസ്, ടൊമാറ്റോ സോസ് എന്നിവക്കൊപ്പം കഴിക്കാം.