ഈ മുട്ട നിറച്ചതിന്റെ റെസിപ്പി നോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. വളരെ പെട്ടെന്ന് ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട -5
- ചുവന്നുള്ളി-10 (വളരെ ചെറുതായി അരിഞ്ഞത്)
- പച്ച മുളക് -1-2
- കുരുമുളക് പൊടി-1/2 ടീ സ്പൂണ്
- മഞ്ഞൾ പൊടി -ഒരു നുള്ള്
- മുളക് പൊടി-ഒരു നുള്ള്
- മൈദ-4-5 വലിയ സ്പൂണ്
- ഇഞ്ചി
- കറിവേപ്പില
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം, മുട്ടയുടെ ഈതെങ്കിലും ഭാഗത്ത് ചെറുതായി മുറിച്ചു വളരെ ശ്രദ്ധയോടെ സ്പൂണ് കൊണ്ടോ കൈ കൊണ്ടോ മുട്ടയുടെ അകത്തെ മഞ്ഞ മാറ്റുക. (മുട്ട രണ്ടായി മുറിച്ചു കളയരുത്) ഇത് ഒരു ഭാഗത്ത് മാറ്റി വെക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച ഉള്ളി, പച്ചമുളക് വഴറ്റുക. അതിലേക് ചെറുതായി അരിഞ്ഞു വെച്ച ഇഞ്ചി ചേർത്തിളക്കുക.
നന്നായി വഴറ്റിയ ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. അതിലേക് രണ്ടു മുട്ടയുടെ മഞ്ഞ കരു പൊടിച്ച് ചേർത്തിളക്കാം. ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് തണുക്കാൻ വെക്കണം. ചൂടാറിയതിനു ശേഷം മഞ്ഞ കരു കളഞ്ഞു മാറ്റിവെച്ച മുട്ടയുടെ അകത്ത് ഈ ഉണ്ടാക്കി വെച്ച മസാല മഞ്ഞ കരു പോലെ ചെറിയ ഉരുളയാക്കി നിറച്ചു കൊടുക്കാം. എല്ലാ മുട്ടകളും ഇങ്ങനെ ഫിൽ ചെയ്തതിനു ശേഷം മൈദ ആവശ്യത്തിനു ഉപ്പു ചേർത്ത് ഒട്ടിക്കാൻ പാകത്തിന് കലക്കി എടുത്തു മുട്ടയുടെ തുറന്ന ഭാഗം അടചെടുക്കണം. ഇനി ഒരു പാനിൽ എണ്ണ ഒഴിച് തയ്യാറാക്കി വെച്ച മുട്ട പോരിച്ചെടുക്കാം.