ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ മിക്സ്ചർ ഇനി വീട്ടിൽ തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കടലപ്പൊടി മുതൽ വെള്ളം വരെ ഒള്ളത് നന്നായി മിക്സ് ചെയ്ത് ഇടിയപ്പത്തിന്റെ പൊടി പോലെ കുഴച്ചെടുക്കണം. വെള്ളം കുറച് കുറച് ചേർക്കാൻ പാടുള്ളൂ. ചട്ടി വെച് ഓയിൽ ചൂടാകുമ്പോൾ വെളുത്തുള്ളി, കറിവേപ്പില, മുളക് എന്നിവ ഫ്രൈ ചെയ്ത് മാറ്റണം. ഇനി പൊട്ട് കടല ഫ്രൈ ചെയ്തിട്ട്, കപ്പലണ്ടി ഫ്രൈ ചെയ്ത് മാറ്റണം.
ശേഷം കുഴച്ചു വെച്ച മാവ് ഇടിയപ്പ അച്ചിൽ അകത്ത് ഓയിൽ തേച് ചൂടായ എണ്ണയിൽ വറത്തു കോരി എടുക്കണം. ചൂട് കൂടിയാൽ കരിഞ്ഞു പോകും. അതനുസരിച് വേണം ഫ്രൈ ചെയ്യാൻ. ഇങ്ങനെ മാവ് തീരണ വരെ ഫ്രൈ ചെയ്തെടുക്കണം. ലാസ്‌റ് ഇത് പൊടിച് നട്സ് ചേർത്ത് മിക്സ് ചെയ്തെടുക്കാം. അവസാനം മുളക് പൊടി, ഉപ്പ് എന്നിവ മിക്സ് ചെയ്താൽ മിക്സ്ചർ തയ്യാർ.