വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കേക്ക് റെസിപ്പി നോക്കിയാലോ? ഒരു കുക്കർ കേക്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയിൽ പഞ്ചസാര, മുട്ട, ഓയില്‍, നന്നായിട്ട് അടിക്കുക. ഉപ്പ്, പാൽപൊടി, എസ്സൻസ് ചേര്‍ത്ത് ഒന്നൂടെ അടിക്കുക. ഗോതമ്പ് മാവും ബേക്കിങ്ങ് സോഡയും ഒരു ബൗളില്‍ മിക്സ് ചെയ്ത് വെക്കുക. ഇതിലോട്ട് അരച്ചു വെച്ച കൂട്ട് കുറേശ്ശെയായി ഒരു ഫോർക്കുപയോഗിച്ച് മിക്സ് ചെയ്യുക. കുക്കർ അടുപ്പില്‍ വെച്ച് ചൂടായാൽ അൽപം ഓയില്‍(1,2 സ്പൂൺ) ഒഴിച്ച് ചുറ്റിച്ച് ഇത്തിരി ഗോതമ്പ് പൊടിയും വിതറി മാവൊഴിച്ച് വിസിൽ ഒഴിവാക്കി മൂടി വെക്കുക. 30-40 മിനുട്ട് കൊണ്ട് കേക്ക് റെഡിയാകും.