News

കോടതി സജി ചെറിയാനെ കേൾക്കേണ്ടതായിരുന്നു: പി രാജീവ്

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. സാധാരണ ഗതിയിൽ അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേൾക്കേണ്ടതായിരുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് സജി ചെറിയാൻ തന്നെ വ്യക്തമാക്കി. അദ്ദേഹം മന്ത്രി ആയതുകൊണ്ടാണല്ലോ മേലുദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണം എന്ന് കോടതി പറഞ്ഞത്. മന്ത്രിസ്ഥാനത്ത് ഇരുന്ന് കൊണ്ട് തന്നെ അന്വേഷണം നേരിടാം എന്നാണ് കോടതിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.