സജി ചെറിയാന്റെ രാജിയിൽ രണ്ട് മനസ്സുമായി സിപിഎം. ഇന്നലെ രാജി വെക്കാൻ പറഞ്ഞ അതേ സർക്കാർ തന്നെ സജി ചെറിയാന് രാജി ആവശ്യമില്ലെന്ന് പറയുന്നു. ഇതിനെതിരെ മാധ്യമങ്ങളോട് പി രാജീവ് സംസാരിച്ചു.
സാധാരണഗതിയിൽ സുപ്രീംകോടതി സജി ചെറിയാന്റെ കാര്യം കൂടി കേൾക്കേണ്ടതാണ്, ഇങ്ങനെ ഒരു കേസിൽ നടപടികൾ വേണ്ട എന്ന് പറയുമ്പോൾ, ഇരുപത്തിയൊന്നാം ഖണ്ഡികയിൽ പറയുന്നതുപോലെ മന്ത്രി ആയതുകൊണ്ടാണ് ഇന്ന നിലവാരത്തിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിക്കണം എന്ന് പറഞ്ഞത്. സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ അന്വേഷണത്തിൽ നേരിടട്ടെ. കോടതി തന്നെ ഈ വിധി ന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട് പുനര അന്വേഷണം വേണ്ട, മന്ത്രി ആയതുകൊണ്ട് തന്നെ തുടരന്വേഷണം നടത്താം. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ് രാജി ആവശ്യപ്പെടുക എന്നത്.
ഭരണഘടന അധിക്ഷേപപ്രസംഗത്തില്‍ സജി ചെറിയാന് രാജി വയ്ക്കേണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. വിഷയം നിയമപരമായി നേരിടും. ഇതിനായി അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം തേടും. മന്ത്രിയായതിനാല്‍ പ്രത്യേക ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു. മന്ത്രിയായിതന്നെ തുടരാമെന്നാണ് അതിനര്‍ഥം. ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് കേരള പൊലീസിന്‍റെ വിശ്വാസ്യതയെ കാണിക്കുന്നുവെന്നും പാര്‍ട്ടി. അതേസമയം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സജി ചെറിയാന്‍ പങ്കെടുത്തിരുന്നില്ല. ചേര്‍ത്തല ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിട്ടുനില്‍ക്കുന്നു എന്നായിരുന്നു വിശദീകരണം.