എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന രുചികരവും ആരോഗ്യപ്രദവുമായ ഒരു ഭക്ഷണമാണ് തൈര് സാദം. ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് ഇത്.
ആവശ്യമായ ചേരുവകൾ
വേവിച്ചെടുത്ത അരി
കായം
ഉണക്കമുളക്
കറിവേപ്പില
കടുക്
ഇഞ്ചി
പച്ചമുളക്
ഉഴുന്നുപരിപ്പ്
പാല്
തൈര്
ഉപ്പ്
കശുവണ്ടി
മുന്തിരി
വെളിച്ചെണ്ണ
തയ്യാറാക്കുന്ന രീതി
ആദ്യം ഒരു പാനിലേക്ക് ചോറ് ഇട്ടുകൊടുക്കുക. ഇതിലേക്ക് തൈരും പാലും ചേർത്ത് ഇതെല്ലാം യോജിപ്പിച്ച് കട്ടിയാകുന്നതുവരെ തിളപ്പിക്കണം. ആവശ്യമെങ്കിൽ ഉപ്പും ചേർക്കണം. അടുത്തതായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർക്കാം. പച്ചമുളകും ഇഞ്ചിയും ഒപ്പം ചേർക്കാം. ഇതെല്ലാം നന്നായി മൂപ്പിച്ച് എടുത്ത് കുറച്ച് കായപ്പൊടി കൂടി ചേർത്ത് ഇതിനെ ചോറിനു മുകളിലായി ഇട്ട് കൊടുക്കുക. ശേഷം നന്നായി യോജിപ്പിക്കണം. മുകളിലേക്ക് കശുവണ്ടിയും മുന്തിരിയും വറുത്തതും മല്ലിയിലയും ചേർക്കാം. രുചികരമായ തൈര് സാദം തയ്യാർ.