Food

കടകളിലെ മൊരിഞ്ഞ ഉഴുന്നുവട ഇനി വീട്ടിലും തയ്യാറാക്കാം

ചായക്കടകളിൽ പോയി മൊരിഞ്ഞ ഉഴുന്നുവട കഴിച്ചശേഷം വീട്ടിൽ വന്ന് അതുപോലെ പരീക്ഷിച്ചു നോക്കുമ്പോൾ എപ്പോഴും പാളി പോകാറാണ് പതിവ്. എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാകില്ല. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.

ആവശ്യമായ ചേരുവകൾ

സവാള
പച്ചമുളക്
ഇഞ്ചി
കറിവേപ്പില
മല്ലി ഇല
കുരുമുളക്
ഉപ്പ്
എണ്ണ

തയ്യാറാക്കേണ്ട രീതി

ആദ്യം ഒരു കപ്പ് അളവിൽ ഉഴുന്നെടുത്ത്  കഴുകിയ ശേഷം, കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും കുതരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കണം. ശേഷം ഉഴുന്നിലെ വെള്ളമെല്ലാം കളഞ്ഞ് അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരയ്ക്കുമ്പോൾ മിക്സിയുടെ ജാർ ചൂടായാൽ മാവ് കുഴഞ്ഞു പോകുന്നതിന് സാധ്യതയുണ്ട് അതുകൊണ്ട് വെള്ളത്തിന് പകരം ഐസ്ക്യൂബ് ഇട്ടാൽ നല്ലതായിരിക്കും. അരച്ച മാവിലേക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് കൈ ഉപയോഗിച്ച് നാലു മുതൽ അഞ്ചു മിനിറ്റ് വരെ നല്ല രീതിയിൽ ബീറ്റ് ചെയ്ത് എടുക്കുക. ആവശ്യമെങ്കിൽ ബീറ്റർ ഉപയോഗപ്പെടുത്തിയും മാവ് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.   അതിലേക്ക് ഉള്ളി ചെറുതായി അരിഞ്ഞതും, ഇഞ്ചിയും, പച്ചമുളകും, കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. വട ഉണ്ടാക്കുമ്പോൾ  പൊന്തി കിട്ടാനായി ഒരു പപ്പടം പേസ്റ്റ് രൂപത്തിൽ കുതിർത്തി വെച്ചതുകൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു ഉരുള മാവ് കയ്യിലെടുത്ത് നടുക്കായി ചെറിയ ഒരു ഹോളിട്ട ശേഷം ചൂടായ എണ്ണയിലിട്ട് ഉഴുന്നുവട വറുത്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല സോഫ്റ്റ്‌ ആയ, ക്രിസ്പായ ഉഴുന്നുവട റെഡിയായി കഴിഞ്ഞു.