ചേരുവകൾ:
ഉരുളക്കിഴങ്ങ് 3 എണ്ണം
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തില്‍ അരിയുക. ഇത് വെള്ളത്തിലിട്ട് അതില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റും കഴുകി നന്നായി വൃത്തിയാക്കുക. ഒന്നു രണ്ട് തവണ ഇങ്ങനെ കഴുകിയ ശേഷം ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇടുക. ഇത് ഒരുമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.ശേഷം ഒരു മണിക്കൂറിന് ശേഷം ഇതിലെ വെള്ളം വറ്റിച്ച് കളഞ്ഞ്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ വെള്ളം ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക.അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടില്‍ വറുക്കുക. ഉരുളക്കിഴങ്ങുകള്‍ വേവുന്നത് വരെ വറുത്താല്‍ മതി. അതിന്റെ നിറം മാറാന്‍ അനുവദിക്കരുത്. എന്നിട്ട് ഫ്രൈ ആക്കിയ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഒരു ടിഷ്യൂപേപ്പറിലേക്കിടുക. അവയെ തണുക്കാന്‍ അനുവദിക്കുക.തണുത്തതിന് ശേഷം വീണ്ടും അത് എണ്ണയിലിട്ട് വറുക്കുക. ഇത്തവണ മുഴുവന്‍ ചൂടില്‍ വേവിക്കാം. നന്നായി മൊരിയുന്നതുവരെയും ഇളം ബ്രൗണ്‍ നിറം ആകുന്നവരെയും വറുക്കുക.വറുത്ത് കോരിയതിന് ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇതിലെ എണ്ണ ഒപ്പിയെടുക്കുക. ഇതിലേക്ക് അല്‍പ്പം ഉപ്പും വിതറുക. ശേഷം ടൊമാറ്റോ സോസ് ചേർത്ത് കഴിക്കാം.