Recipe

ചിക്കൻ മോമോസ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ

ചേരുവകൾ

1.മൈദ – 500 ഗ്രാം

എണ്ണ – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

 

2.ചിക്കൻ വേവിച്ചു മിൻസ് ചെയ്തത് – 250 ഗ്രാം

 

3.എണ്ണ – ഒരു ചെറിയ സ്പൂൺ

 

4. പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

 

സവാള – രണ്ട്,പൊടിയായി അരിഞ്ഞത്

 

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

 

വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

 

കാബേജ് – കാൽ കപ്പ്, പൊടിയായി അരിഞ്ഞത്

 

കാരറ്റ് – കാൽ കപ്പ്, പൊടിയായി അരിഞ്ഞത്

 

4. സോയാസോസ് – ഒരു ചെറിയ സ്പൂൺ

 

5. ഉപ്പ് – പാകത്തിന്

തയ്യാറാകേണ്ട വിധം

മൈദ എണ്ണ ഉപ്പ് എന്നിവ ഒരു ബൗളിലേക്ക് പാകത്തിന് വെള്ളം ചേർത്തു നന്നായി കുഴച്ചു കൊഴുക്കട്ടയ്ക്കന്ന പോലെ മയമുള്ള മാവ് തെയ്യാറാകുക

എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം. ഇതിൽ ചിക്കനും സോയാസോസും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്

മാവ് ചെറിയ ഉരുളകളാക്കി, ഓരോ ഉരുളയും വട്ടത്തിൽ പരത്തുക. ഇത് കൈവെള്ളയിൽ വെച്ച ശേഷം നടുവിൽ ഓരോ ചെറിയ സ്പൂൺ ഫില്ലിങ് വെച്ച്, മറ്റേവശത്തേക്ക് ചേർത്തു ആകൃതിയിലാക്കി അറ്റം ഒട്ടിക്കുക.

അപ്പച്ചെമ്പിന്റെ തട്ടിൽ നിർത്തി, 20 മിനിറ്റ് ആവിയിൽ വേവിക്കുക. ടൊമാറ്റോ- ഗാർലിക് സോസിനൊപ്പം വിളബാം