മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് കുഴലപ്പം. കുഴൽ ആകൃതിയിൽ ഇരിക്കുന്നത് കൊണ്ട് തന്നെയാണ് ഈ പേര് വന്നത്. എല്ലാവർക്കും കുഴലപ്പം കഴിക്കാൻ ഇഷ്ടമാണെങ്കിലും ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം ആരും ഇത് ഉണ്ടാക്കാറില്ല. എന്നാൽ റേഷൻ അരി മാത്രം വെച്ച് രുചികരമായി കുഴലപ്പം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
അരിപ്പൊടി
തേങ്ങ
ചുവന്നുള്ളി
വെള്ളത്തുള്ളി
ഉപ്പ്
വെള്ളിച്ചെണ്ണ
തയ്യാറാക്കേണ്ട രീതി
ആദ്യം അരിപ്പൊടി നന്നായി വറുത്തെടുക്കണം. മുക്കാൽ കപ്പ് നല്ല വിളഞ്ഞ തേങ്ങ വേണം എടുക്കാൻ. അതോടൊപ്പം വലിപ്പമുള്ള എട്ട് ചുവന്നുള്ളി, അഞ്ചു വെള്ളത്തുള്ളി, കാൽ ടീസ്പ്പൂൺ ജീരകം, രണ്ടു ടീസ്പൂൺ എള്ള് എന്നിവ എടുക്കണം. അതിനു ശേഷം തേങ്ങയും ജീരകവും ഉള്ളി , വെളളുത്തുള്ളി എന്നിവ ആവിശ്യത്തിനു വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കണം. മറ്റൊരു പാനിൽ മുക്കാൽ കപ്പ് വെള്ളം, ഒരു ടീസ്പ്പൂൺ ഉപ്പ് പാകത്തിന് ചേർത്ത് നന്നായി ചൂടാക്കണം. ശേഷം അതിലേക്ക് അരിപ്പൊടി അൽപാൽപമായി ചേർത്ത് നന്നായി വറുത്തെടുക്കണം. ഒപ്പം തന്നെ അരച്ച് വെച്ചിരിക്കുന്ന തേങ്ങയും ചേർക്കണം. എള്ള് കൂടി ചേർത്ത് തവികൊണ്ട് കുഴച്ചെടുത്ത് പത്ത് മിനിറ്റ് അടച്ച് വെക്കണം. ചൂടോടെ തന്നെ മാവ് കുഴച്ചെടുക്കണം ആദ്യം തവികൊണ്ട് നന്നായി കുഴക്കണം അതുകഴിഞ്ഞു കൈക്കൊണ്ട് കുഴക്കണം. അതിനു ശേഷം ഒരു മാവ് പാത്രത്തിൽ അടച്ച് മാറ്റിവെക്കണം. ചപ്പാത്തിക്ക് പരത്തുന്ന പോലെ മാവ് പരത്തി കുഴലപ്പത്തിന്റെ ഷേപ്പാക്കിയെടുക്കണം. അതുകഴിഞ്ഞാൽ ഒരു പാൻ വെച്ച് ആവിശ്യത്തിനു വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം കുഴലപ്പം ഒരോന്നായി എണ്ണയിലേക്ക് ഇട്ട് കൊടുക്കണം. നല്ല കൃസ്പ്പിയായി വറുത്തെടുക്കണം.