മുനമ്പം സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. നാളെ വൈകീട്ട് നാല് മണിയ്ക്ക് ഓൺലൈൻ വഴിയായിരിക്കും ചർച്ച നടത്തുക. മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരസമിതിക്കാരെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ജുഡീഷ്യൽ കമ്മിഷനെ വച്ചത് ശാശ്വത പരിഹാരമല്ലെന്നും പ്രശ്നപരിഹാരം നീണ്ടു പോകാൻ സാധ്യതയുണ്ടെന്നുമായിരുന്നു സമരസമിതി പ്രവർത്തകരുടെ പ്രതികരണം.
ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനമുണ്ടായത്. വിഷയത്തിലുള്ള സമരം പിൻവലിക്കണമെന്നാണ് സർക്കാരിന്റെ അഭ്യർഥന.
STORY HIGHLIGHT: munambam issue cm pinarayi vijayan online discussion with protestors