Kerala

ജനങ്ങള്‍ സഹകരിക്കണം, മുനമ്പം കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിക്കില്ല; ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ – justice cn ramachandran nair munambam judicial commission

സര്‍ക്കാര്‍ ഈ വിഷയത്തിന് വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നാണ് മനസ്സിലാകുന്നത്

മുനമ്പം വഖഫ് ഭൂമിപ്രശ്‌നം പരിഹരിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. മുനമ്പത്തെ ജനങ്ങള്‍ കമ്മീഷനോട് സഹകരിക്കണമെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ അന്വേഷണ മേഖല എന്താണെന്നത് മനസ്സിലാക്കി വരുന്നതേയുള്ളു. ഇത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ട് പെട്ടെന്ന് കൊടുക്കണമെന്നാണ് ലക്ഷ്യമിടുന്നത്. അതിന് തല്‍പര കക്ഷികളുടെ പൂര്‍ണമായ സഹകരണം വേണം. പ്രശ്‌നബാധിതര്‍ അവരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി കമ്മീഷനെ അറിയിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുകയും വേണം. കമ്മീഷനോട് സഹകരിച്ചാല്‍ മാത്രമേ കമ്മീഷന് സമയത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. സര്‍ക്കാര്‍ ഈ വിഷയത്തിന് വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ജനങ്ങളുടെ അവകാശം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെയും കമ്മീഷന്റെയും ഉത്തരവാദിത്വമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

മുനമ്പം തർക്കത്തിൽ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് കമ്മീഷനെ നിയമിക്കാനുള്ള തീരുമാനമുണ്ടായത്. അതേസമയം, ജുഡീഷ്യൽ കമ്മീഷനിൽ എതിർപ്പുമായി മുനമ്പം സമര സമിതിയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

STORY HIGHLIGHT: justice cn ramachandran nair munambam judicial commission