മുട്ടത്തോടി ആലമ്പാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പാലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെയും നേതൃത്വത്തിൽ പാലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകളാണ് പരിശോധിക്കുക.
വ്യാഴ്ച വൈകുന്നേരമാണ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റത്. സ്‌കൂളില്‍ നിന്ന് കുടിച്ച പാലില്‍ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാൽ നൽകിയത്. പാലിന് രുചി വ്യത്യാസമുള്ളതായി അധ്യാപകർ ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഭക്ഷ്യവിഷ ബാധയെ തുടർന്ന് മുപ്പത്തഞ്ചോളം കുട്ടികൾ ഇപ്പോഴും ആശുപത്രിയിലാണ്. അഞ്ച് കുട്ടികളെ ഡിസ്ചാർജ് ചെയ്തു.
കൂടുതൽ കുട്ടികൾ ചികിത്സ തേടി ആശുപത്രിയിൽ എത്തിയതോടെയാണ് സ്കൂളിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന നിഗമനത്തിൽ എത്തിയത്. പിന്നാലെ ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് അന്വേഷണ ചുമതല നൽകുകയായിരുന്നു. സംഭവത്തിന് ശേഷം സ്കൂളിലെ പാൽ വിതരണം നിർത്തിവെച്ചിരുന്നു. കുട്ടികളുടെ ആരുടേയും നില ഗുരുതരമല്ല.
STORY HIGHLIGHT: food poison detected in kasargod alampady school