Kerala

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് വോട്ട് എണ്ണുന്നതിനായി സ്ട്രോങ്ങ് റൂമുകൾ തുറന്നു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പാലക്കാട് ബിജെപിയും ചേലക്കരയില്‍ സിപിഎമ്മും വയനാട്ടില്‍ യുഡിഎഫുമാണ് മുന്നിട്ട് നില്‍ക്കുന്നത്. പത്തു മണിയോടെ ചിത്രം വ്യക്തമാകും.

മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.

ചേലക്കര നിലനിർത്തുക എൽഡിഎഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാൽ സർക്കാർ പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരും. വയനാട്ടിൽ യുഡിഎഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതിലാണ് കണക്കൂട്ടലുകൾ.