യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 3900 കോടി രൂപ കടന്നതായി 2024 ഒക്ടോബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്‍ണ്ടിന്‍റെ ഏകദേശം 48 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും, 39 ശതമാനം മിഡ് ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്, ഡാല്‍മിയ ഭാരത് ലിമിറ്റഡ്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ലിമിറ്റഡ്, ഇന്‍ഡസ് ടവേഴ്സ് ലിമിറ്റഡ് തുടങ്ങിയവയിലാണ് ഏകദേശം 33 ശതമാനം വരുന്ന നിക്ഷേപവും.
2009 ലാണ് ഈ പദ്ധതി ആരംഭിച്ചത്. നിക്ഷേപത്തിന്‍റെ ആപേക്ഷിക മൂല്യ ശൈലിയോടുള്ള മുന്‍വിധിയോടെ ലാര്‍ജ്, മിഡ് മാര്‍ക്കറ്റില്‍ മൂലധനമാക്കി മാറ്റുന്ന സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഒരു പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായതാണ് യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട്. ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ ഫണ്ടാണിത്.