India

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ആദ്യഫല സൂചനകള്‍ എൻഡിഎക്കൊപ്പം

മുംബൈ: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എക്സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കുമെന്ന് സൂചന. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിൽ. ലീഡ് നില പുറത്ത് വന്ന 169 മണ്ഡലങ്ങളിൽ 96 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം 64 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജാർഖണ്ഡിൽ ലീഡ് നില പുറത്ത് വന്നു തുടങ്ങുമ്പോൾ എൻഡിഎ 34 സീറ്റുകളിലും ഇന്ത്യാ സഖ്യം 18 സീറ്റുകളിലുമാണ് മുന്നിൽ. കേവലഭൂരിപക്ഷം തികയ്ക്കാൻ എൻഡിഎയ്ക്ക് ഏതാനും സീറ്റുകളുടെ മാത്രം കുറവാണ് ഉള്ളത്.