സിംപിളായി ഒരു ഇറച്ചി കറി വെച്ചാലോ? വളരെ രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇറച്ചി കറി.
ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ
- സവാള
- ചെറിയ ഉള്ളി
- പച്ചമുളക്
- തക്കാളി
- ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- മല്ലി പൊടി
- ഗരം മസാല
- ഇറച്ചി
- ഉരുളകിഴങ്ങ്
- വെള്ളം
- ഉപ്പ്
ആവശ്യമായ ചേരുവകൾ
കുക്കർ-ൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു 2 ഇടത്തരം വലുപ്പമുള്ള സവാള അരിഞ്ഞത് വഴറ്റിയതിനു ശേഷം 6 ചെറിയ ഉള്ളിയും 4 പച്ചമുളകും മിക്സ്യിൽ ഒന്നു അടിച്ച് ചേർക്കുക.1 തക്കാളി അരിഞ്ഞു ചേർക്കണം. ശേഷം 2 സ്പൂൺ ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റും കുറച്ചു കറിവേപ്പിലയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും 2 സ്പൂൺ മുളകുപൊടിയും1 സ്പൂൺ മല്ലി പൊടിയും അര സ്പൂൺ ഗരം മസാലയും ചേർക്കുക. ഇനി കഴുകി വൃത്തിയാക്കിയ ഇറച്ചിയു൦, 2 ഉരുളക്കിഴങ്ങു൦ അരിഞ്ഞു ഇട്ടു കൊടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ചു ഉപ്പ് ചേർത്ത് വേവിക്കുക. ഇറച്ചി കറി തയ്യാർ.