ചേലക്കരയിൽ ചേലോടെ മുന്നേറുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. ലീഡ് ഒമ്പതിനായിരം കടന്നതോടെ വിജഘോഷത്തിലാണ് പ്രവർത്തകർ. ചേലക്കരയിലെ ജനങ്ങൾ ഒരിക്കലും ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ലെന്നാണ് യു ആര് പ്രദീപിന്റെ ആദ്യ പ്രതികരണം. ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോഴിതാ യു ആർ പ്രദീപിന്റെ ലീഡിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ എന്ന് പ്രഖ്യാപിച്ച് LDF സർക്കാരിനെ പിന്തുണച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ അഭിവാദ്യം അർപ്പിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.